Entertainment

മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആര്‍ പിള്ള ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍

ശോഭരാജ്, അമൃതംഗമയ, ഒരു യുഗസന്ധ്യ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി.. തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ ദുരിതക്കയത്തിലെന്ന് റിപ്പോർട്ടുകൾ. ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചിരുന്ന പി കെ ആര്‍ പിള്ള എന്ന വ്യവസായിയാണ് ജീവിതസായാഹ്നത്തിൽ കഷ്ടപ്പെടുന്നത്. മലയാള സിനിമയില്‍ ബോക്‌സ്‌ഓഫീസ് റെക്കോഡുകള്‍ തിരുത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളിൽ പിറന്ന പ്രമുഖ ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം.

ഒരുകാലത്ത് തരംഗമായ മോഹൻലാലിൻറെ പ്രമുഖ ചിത്രങ്ങൾ എല്ലാം നിർമിച്ചത് ഇദ്ദേഹമാണ്. കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന 22 ഓളം സിനിമകളാണ് അദ്ദേഹം സ്വന്തമായി നിർമ്മിച്ചത്. എന്നാൽ അതേ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍ കഴിയുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പിള്ളയുടെ കഥ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തൃശൂര്‍ പീച്ചിയിലെ വീട്ടിലാണ് പി കെ ആര്‍ പിള്ള, 85-ാം വയസ്സില്‍ ഓര്‍മ്മ നശിച്ച്‌ ദുരിതജീവിതം തള്ളിനീക്കുന്നത്.

ഇന്ത്യയിലെ വമ്ബന്‍ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങള്‍ ഉണ്ടായിരുന്ന, അറിയപ്പെടുന്ന വ്യവസായി കൂടിയായ പിള്ളയുടെ ബിസിനസ് സാമ്രാജ്യം അടുപ്പക്കാരായ പലരും കൈയടക്കിയതോടെയാണ് പ്രതാപകാലം മങ്ങിയതെന്നാണ് സൂചനകൾ.

Related posts

രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടില്‍ നിലത്ത് പായ വിരിച്ചാണ് കിടന്നുറങ്ങുന്നത്; ചാര്‍മ്മിള

ആര്യയല്ല ജീവിത പങ്കാളിയല്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കും; വെളിപ്പെടുത്തലുമായി അബര്‍നദി

മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും

subeditor

മഡോണ സെബാസ്റ്റ്യൻ സെറ്റിൽ ആരോടും സംസാരിക്കില്ല;കാരണം പറയുന്നു

പ്രേമം ഇന്റർനെറ്റിൽ കണ്ട മലയാളിയേ ഓസ്ട്രേലിയയിൽ അറസ്റ്റ് ചെയ്തു- മനോരമയുടെ കള്ളവാർത്തക്ക് വായനക്കാരുടെ ചീത്തവിളി.

subeditor

ട്രെയിനില്‍ വച്ച് മഞ്ജുവും ദിലീപും തമ്മില്‍ കാണാനുള്ള അവസരമൊരുക്കിയത് ഞാനാണെന്ന വൈരാഗ്യം മഞ്ജുവിന്റെ അച്ഛന്റെ മനസ്സിലുണ്ടായിരുന്നു: ലാല്‍ ജോസ്

തന്നെ ജയിലിൽ ആക്കാനായിരുന്നു മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയ സംഘടന ഉണ്ടാക്കിയത്- പുതിയ അരോപണവുമായി ദിലീപ്

subeditor

പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ്; ഫഹദ് ഫാസില്‍ നാട്ടിലേക്ക് തിരിച്ചു

മേജര്‍ രവിയെ തല്ലിയ ഉണ്ണി മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തത് പീഡന കേസിന്റെ പേരില്‍ അല്ല; കാരണം മറ്റൊന്ന്

ആദിയുടെ മേക്കിംഗ് വീഡിയോ പുറത്ത്; പ്രണവ് ഡ്യൂപ്പിനെ ഉപയോഗിച്ച് അഭിനയിച്ചു എന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടി

subeditor12

വെറുതെ വളച്ചൊടിക്കേണ്ട. ദുല്‍ഖറിന് സുന്ദരിയായ ഭാര്യയുണ്ട്: നിത്യാ മേനോന്‍

subeditor

‘തനി നാടന്‍’ മലയാളം മാഷ്അപ്പ് ശ്രദ്ധേയമാകുന്നു

pravasishabdam news

സിനിമയിലെ പുരുഷാധിപത്യം തുറന്നുപറഞ്ഞ് രവീണ

വിശ്വാസികളല്ലാത്ത യുവതികള്‍ എന്തിനാണ് മല ചവിട്ടാന്‍ എത്തുന്നത്..? ചോദ്യ ശരങ്ങളുമായി നടി ഗായത്രി

സ്വന്തം സിനിമാ തിരക്കുകള്‍ക്കിടയില്‍ ഏറെ ഉത്തരവാദിത്തമുള്ള ഈ സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ എന്താണ്? മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ

86 ലക്ഷത്തിന്റെ വാച്ച്… മോഹൻലാലിന്റെ വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

എല്ലാവരും പറഞ്ഞു പേടിപ്പിച്ചു പക്ഷെ ഇത് അത്രക്കില്ല; അര്‍ച്ചകവി ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു

എന്നെ വഞ്ചിച്ചത്‌ തരംഗിണിയോ യേശുദാസോ?

subeditor