അച്ഛന്റെയും അമ്മയുടെയും മരണം, നോക്കി നില്‍ക്കാനേ ആയുള്ളൂ, ചിത്ര പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ചിത്ര.ഇപ്പോള്‍ തന്റെ മാതാപിതാക്കളെ കുറിച്ചുള്ള കണ്ണ് നനയ്ക്കുന്ന ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ഗായിക.ചിത്രയുടെ അച്ഛനും അമ്മയും മരിക്കുന്നത് അര്‍ബുദ രോഗത്തെ തുടര്‍ന്നാണ്.തന്റെ മാതാപിതാക്കളുടെ വിയോഗം കുടുംബത്തിന് നല്‍കിയ ആഘാതം ഒരിക്കലും നികത്താനാവില്ലെന്ന് പറയുകയാണ് ചിത്ര.

‘എനിക്ക് എന്റെ മാതാപിതാക്കളെ നഷ്ടമായത് അര്‍ബുദത്തെത്തുടര്‍ന്നാണ്. അച്ഛന്‍ മരിച്ചത് വളരെയധികം വേദന സാഹിച്ചതിന് ശേഷമായിരുന്നുവെന്നും അന്ന് നിസഹായയായി നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ, പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അപ്പോള്‍. അച്ഛന്‍ അനുഭവിച്ച അവസ്ഥ എന്നും മനസില്‍ വിങ്ങലോടെ നില്‍ക്കുന്നത് കൊണ്ട് അമ്മയ്ക്ക് അര്‍ബുദത്തിന്റെ ലക്ഷണം കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഉടനടി ശസ്ത്രക്രിയ ചെയ്യുകയും ചെയ്തുവെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് പിറ്റേദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് അമ്മ മരിക്കുകയായിരുന്നു’ ചിത്ര പറഞ്ഞു. അമ്മയുടെ രോഗാവസ്ഥ നേരത്തെ മനസിലാക്കി ചികിത്സ നല്‍കിയെങ്കിലും ഞങ്ങള്‍ക്ക് അമ്മയെ രക്ഷിക്കാനായില്ലയെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

Loading...