ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി. റാണി ഡിഎഫ്ഒയുടെതാണ് ഓർഡർ. ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മത്തായിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ട്രൈബൽ വാച്ചർ, ചിറ്റാർ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസ‍ർ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

അതേസമയം വനം വകുപ്പ് കസ്റ്റഡിയിൽ ഫാം ഹൗസ് ഉടമ മരിച്ച സംഭവത്തിൽ നിയമപരമായ നീതി ലഭിക്കുന്നതു വരെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് കുടുംബം. നടപടിയുണ്ടായില്ലെങ്കിൽ താനും മക്കളും ആത്മഹത്യ ചെയ്യുമെന്ന് മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. അതേ സമയം വനം വകുപ്പ് മഹസർ റിപ്പോർട്ട് കോടതിയിൽ നൽകി. പത്തനംതിട്ട ചിറ്റാർ സ്വദേശിയായ മത്തായിയുടെ മരണം മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എന്നാൽ മരണം സംബന്ധിച്ച അസ്വാഭാവികതയുണ്ടെന്നാണ് കുടുംബം ഇപ്പോഴും ആരോപിക്കുന്നത്.

Loading...

നീതി ലഭിക്കും വരെ മൃതദേഹം അടക്കം ചെയ്യേണ്ടെന്നാണ് ബന്ധുക്കളുടെ തീരുമാനം.റീ പോസ്റ്റുമോർട്ടം നടത്തണമെന്നുമാണ് മരിച്ച മത്തായിയുടെ കുടുബത്തിന്റെ ആവശ്യം.നിയമപരമായ നിതി ലഭ്യമാമില്ലെങ്കിൽ കുട്ടികളുമായി ആത്മഹത്യ ചെയ്യുമെന്ന് മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു.അതേ സമയം തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തുവെന്ന് വനം വകുപ്പ് മഹസർ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബുധനാഴ്ചയാണ് വകുപ്പ് റിപ്പോർട്ട് കൈമാറിയത്.