Exclusive NRI News USA

“ദൈവം യാഥാര്‍ത്ഥ്യമാണ്, നിങ്ങള്‍ക്കു ഒരു ആത്മാവുണ്ട്”; ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്

കാലിഫോര്‍ണിയ: ജുറാസിക് വേള്‍ഡ്, ജുറാസിക് പാര്‍ക്ക്, റിക്രിയേഷന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രസിദ്ധനായ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ് തന്റെ ക്രൈസ്തവ വിശ്വാസം വീണ്ടും പരസ്യമായി ഏറ്റുപറഞ്ഞു. എം ടി‌വി സിനിമ & ടി‌വി അവാര്‍ഡ് ദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടക്കാണ് ‘ക്രിസ് പ്രാറ്റിന്റെ 9 നിയമങ്ങള്‍’ എന്ന പേരില്‍ ആത്മീയ സന്ദേശം അദ്ദേഹം പങ്കുവച്ചത്. തന്റെ നിയമങ്ങളിലെ ആറാമത്തെ നിയമത്തെക്കുറിച്ച് ക്രിസ് ആരംഭിച്ചത് തന്നെ “ദൈവം യാഥാര്‍ത്ഥ്യമാണ്” എന്ന് പറഞ്ഞുകൊണ്ടാണ്.

ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ക്ക് നല്ലത് വരുത്തുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നത് പോലെ നിങ്ങളും വിശ്വസിക്കൂ, നിങ്ങള്‍ക്ക് ഒരു ആത്മാവുണ്ട്, അതിനെ കരുതലോടെ പരിപാലിക്കൂ ഇങ്ങനെ നീളുന്നു ക്രിസ് പങ്കുവച്ച ആത്മീയ നിയമങ്ങള്‍. വേദനയനുഭവിക്കുന്നവനെ സഹായിക്കുന്നത് നമ്മുടെ ആത്മാവിന് ഗുണം ചെയ്യുമെന്നും പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കണമെന്നും ക്രിസ് സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. പ്രാര്‍ത്ഥിക്കുന്നത് എളുപ്പമാണ്, അത് നിങ്ങളുടെ ആത്മാവിന് ഗുണം ചെയ്യും. നമ്മള്‍ ആരും പൂര്‍ണ്ണരല്ല, പക്ഷേ നമ്മളെ സൃഷ്ടിച്ച ഒരു സര്‍വ്വശക്തനുണ്ട്. അത് അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നിങ്ങള്‍ കൃപയുള്ളവരായിരിക്കും.

കൃപയെന്ന് പറയുന്നത് ഒരു വരദാനമാണെന്നും അദ്ദേഹം തന്റെ ‘ആത്മീയ നിയമ’ സന്ദേശത്തില്‍ പറഞ്ഞു. ദൈവ വിശ്വാസത്തെ ശക്തിയുക്തം ഉയര്‍ത്തി പിടിച്ചുകൊണ്ടാണ് അദ്ദേഹം അവാര്‍ഡ് വേദിയില്‍ നൂറുകണക്കിന് പ്രമുഖരുടെ മുന്നില്‍ പ്രസംഗം നടത്തിയത്. പ്രശസ്തിക്ക് നടുവിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത അപൂര്‍വ്വം ഹോളിവുഡ് നടന്മാരില്‍ ഒരാളാണ് ക്രിസ് പ്രാറ്റ്. ഇതിന് മുന്നെയും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞിട്ടുണ്ട്.

Related posts

പ്രണയിച്ചവൾക്ക്, കത്തും റോസാപ്പൂവും ബാക്കിവയ്ച്ച് തീഗോളമായി അവൻ മടങ്ങിയപ്പോൾ നഷ്ടം ആർക്ക്?

subeditor

വ്യോമ മാർ​ഗം തങ്ങളെ കൊണ്ടുപോകണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു , സിആർപിഎഫ് ജവാന്റെ വെളിപ്പെടുത്തൽ

ജിത്തുവിന്റെ കൊലപാതകത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുത്തച്ഛന്‍

ഫ്ലോറിഡയിൽ 101 പെൺകൊടികൾ ആടി തിമിർത്ത നവ കേരളയുടെ മെഗാ തിരുവാതിര.

Sebastian Antony

പൂമ്പാറ്റ ഗ്രൂപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെന്നല്ല ആര്‍ക്കും അധികാരമില്ലെന്ന് ഷറഫ് അലി

വൈദികര്‍ക്കൊപ്പം നില്‍ക്കുമ്പോഴും ഇരയെക്കുറിച്ച് മിണ്ടാട്ടമില്ല ;സഭയിലെ ലൈംഗിക പീഡന വിവാദത്തെക്കുറിച്ച് കാതോലിക്കാ ബാവയുടെ കത്ത്

20 മണിക്കൂര്‍ കൊണ്ട് ആലിബാബയില്‍ വിറ്റത് 14.3 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍

Sebastian Antony

ദുബായ് കെ.എം.സിസി പെരിന്തല്‍മണ്ണ മണ്ഡലം  പുതിയ ഭാരവാഹികളായി

subeditor

കൊച്ചിൻ ഗിന്നസിൻറെ ടൈം മെഷീൻ കോമഡി മെഗാഷോ തീയതിയിൽ മാറ്റം

Sebastian Antony

കാണാതായ സാറാമ്മയുടെ ജഡം ഓര്‍ത്തോഡോക്‌സ് ആശാഭവന്‍ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍

pravasishabdam online sub editor

കാന്തപുരത്തിന്റെ ഇടപെടൽ ഫലം കണ്ടു; ദുബൈയില്‍ 25 വർഷത്തേക്ക് ജയിൽ വാസം വിധിക്കപെട്ട ഷമീർ മോചിതനായി 

subeditor

അച്ഛനായി ഒരു ദിനം; ഫാദേഴ്‌സ് ഡേ ആഘോഷിച്ച് ഗൂഗിളും

Sebastian Antony

അച്ഛന്റെ മനംമാറ്റത്തില്‍ ഏറെ സന്തോഷിച്ചു ;കല്യാണത്തിന് സമ്മതിച്ച ശേഷം മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് വെളിപ്പെടുത്തല്‍

വഹീദയും ബുദ്ധിമാന്ദ്യമുള്ള കുട്ടിയും നരകിക്കുന്നു, കോടതി പറഞ്ഞിട്ടും ചിലവിനു നല്കാതെ അൻസാർ പി.സി ജോർജിന്റെ സംരക്ഷണത്തിൽ

special correspondent

സെക്രട്ടറിയറ്റിന് മുന്‍പിലെ സമരപ്പന്തലുകള്‍ ബലമായി പൊളിച്ചു, റോഡരികില്‍ നിന്നു മാറാതെ ശ്രീജിത്ത്

പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി

Sebastian Antony

സിംഗപ്പൂരില്‍ മലയാളി ഡോക്ടര്‍മാര്‍ക്ക് അംഗീകാരം

subeditor

അമേരിക്കയിലേക്കുള്ള പാക്കിസ്ഥാന്റെ പുതിയ അംബാസഡറുടെ നിയമനത്തിന് സമ്മതപത്രം നല്‍കാന്‍ വൈറ്റ്ഹൗസ് മടിക്കുന്നു

Sebastian Antony