ക്രൈസ്തവ സഭകളില്‍ നിന്ന് നികുതി ഈടാക്കരുതെന്ന തീരുമാനത്തെ സംരക്ഷിക്കുന്ന നി​യ​മ​ത്തി​ൽ ട്രം​പ്​ ഒ​പ്പു​വെ​ച്ചു

വാ​ഷി​ങ്​​ട​ൺ: രാ​ഷ്​​ട്രീ​യ​ത്തി​ൽ മ​ത​നേ​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വി​വാ​ദ നി​യ​മ​ത്തി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ​ട്രം​പ്​ ഒപ്പുവച്ചു. ദേ​ശീ​യ പ്രാ​ർ​ഥ​ന ദി​ന​മാ​യ മേ​യ്​ നാ​ലി​നാ​ണ്​ നി​യ​മ​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. രാ​ഷ്​​ട്രീ​യ​മാ​യി സ​ജീ​വ​മാ​യ ക്രൈ​സ്​​ത​വ സ​ഭ​ക​ളി​ൽ​നി​ന്ന്​ നി​കു​തി ഇൗ​ടാ​ക്ക​രു​ത്​ എ​ന്ന തീ​രു​മാ​ന​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ പു​തി​യ നി​യ​മം. രാ​ജ്യ ചരിത്രത്തില്‍ ആ​ഴ​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ള്ള​താ​ണ്​ വി​ശ്വാ​സ​മെ​ന്ന്​ ച​ട​ങ്ങി​നി​ടെ ട്രം​പ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എ​സ്​ സ​ഹി​ഷ്​​ണു​ത​യു​ടെ രാ​ഷ്​​ട്ര​മാ​ണ്, നാം ​ഒ​രി​ക്ക​ലും മ​ത​വി​വേ​ച​ന​ത്തി​ന്​ കൂ​ട്ടു​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​​പ്പെ​ട്ടു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വേ​ള​യി​ൽ യു.​എ​സി​ൽ മു​സ്​​ലിം​ക​ളെ ക​യ​റ്റു​ന്ന​ത്​ ത​ട​യു​മെ​ന്ന വാ​ഗ്​​ദാ​ന​വും മ​ത​വി​വേ​ച​ന​ത്തി​ന്​ കൂ​ട്ടു​നി​ക്കി​ല്ലെ​ന്ന പു​തി​യ വാ​ദ​വും വി​രു​ദ്ധ​മാ​ണെ​ന്ന്​ ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി.