അതാണ് തന്റെ ഗോളിനേക്കാൾ മികച്ചത്, ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നു

കരിയറിലെ ഏറ്റവും മികച്ച ഗോളിനേക്കാള്‍ തനിക്ക് ആനന്ദദായകം കാമുകി ജോര്‍ജ്ജീനയുമായുള്ള സെക്‌സാണെന്ന് ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

റയല്‍മാഡ്രിഡ് ക്ലബ്ബിലായിരുന്ന സമയം നിലവിലെ ക്ലബ്ബ് യുവന്റസിനെതിരേ താരം നേടിയ ഗോള്‍ കരിയറിലെയും ലോകത്തെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. 2018 ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലായിരുന്നു ഈഗോള്‍ വന്നത്. ഡാനി കര്‍വാജലില്‍ നിന്നുള്ള ഒരു ക്രോസ് ഗോള്‍പോസ്റ്റിന് എതിരായി നിന്ന താരം ബൈസൈക്കിള്‍ കിക്കിലൂടെ എതിരാളികളുടെ വലയില്‍ എത്തിക്കുകയായിരുന്നു.
ഈ ഗോള്‍ റയലിനെ ചാംപ്യന്‍സ് ലീഗ് സെമിയില്‍ എത്തിക്കുകയും ചെയ്തു.

Loading...

ഈ ഗോള്‍ ഏറ്റവും മൂല്യമേറിയ ഗോളാണെന്ന് സമ്മതിച്ച ക്രിസ്ത്യാനോ പക്ഷേ ഈ ഗോളിനെ പോലും കാമുകി ജോര്‍ജ്ജീനയുമായുള്ള സെക്‌സിനോട് താരതമ്യപ്പെടുത്തുമ്ബോള്‍ ഒന്നുമല്ലെന്ന് താരം പറഞ്ഞു. ചോദ്യത്തെ ചിരിച്ചുകൊണ്ടാണ് താരം നേരിട്ടത്. അതേസമയം ബൈസൈക്കിള്‍ കിക്കില്‍ നിന്നും ഇത്തരത്തില്‍ ഒരു ഗോളിന് താന്‍ കരിയറില്‍ ഉടനീളം ശ്രമിക്കുകയായിരുന്നെന്നും ഒടുവില്‍ അത് സാധ്യമായെന്നം താരം പറഞ്ഞു.

ഈ ഗോള്‍ സാധിച്ചെടുത്തതിന് പിന്നാലെ അടുത്ത സീസണില്‍ സീരി എ യിലെ ഇറ്റാലിയന്‍ ക്‌ളബ്ബ് യുവന്റസിലേക്ക് ചേക്കേറുകയും ചെയ്തു. യുവന്റെസിനെതിരേ നേടിയ ഈ ഗോള്‍ ഇറ്റലിയില്‍ തനിക്ക് വലിയ ആരാധക പിന്തുണ കിട്ടാന്‍ സഹായകരമായിരിക്കാമെന്നും താരം പറയുന്നു. 2016 ലാണ് ക്രിസ്ത്യാനോ ജോര്‍ജ്ജീനയുമായി ഡേറ്റിംഗിലായത്. ഇവര്‍ക്ക് അലാനാ മാര്‍ട്ടീന എന്ന ഒരു മകള്‍ കൂടിയുണ്ട്. റൊണാള്‍ഡോയ്ക്ക് മറ്റ് മൂന്ന് മക്കള്‍ കൂടിയുണ്ട്.