സംസ്ഥാനത്തെ സ്ക്കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാനത്തെ സ്ക്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ. നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നരവർഷത്തോളം അടഞ്ഞു കിടന്ന സ്‌കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്‌കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്. ഓൺലൈൻ ക്ലാസുകളും നടക്കുന്നുണ്ട്. ഈ മാസം 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയാണ് അവധി. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത അധ്യാപകർക്ക് സ്‌കൂളിൽ പ്രവേശനമില്ല. അവർ ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് എടുക്കണം.