ക്രിസ്മസ് ട്രീ അലങ്കരിക്കാൻ മയക്കുമരുന്ന് പാക്കറ്റുകൾ; ഡ്രഗ് ഡീലറെ പോലീസ് അറസ്റ്റ് ചെയ്തു

ലണ്ടനിൽ മയക്കുമരുന്ന് ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ച ഡ്രഗ് ഡീലറെ പോലീസ് അറസ്റ്റ് ചെയ്തു. മാർവിൻ പൊർസെല്ലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്സ് പാക്കറ്റുകളും കറൻസികളു൦ കൊണ്ടാണ് മാർവിൻ പൊർസെല്ലി ക്രിസ്മസ് ട്രീ അലങ്കരിച്ചത്. ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊർസെല്ലി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് പൊലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. പൊലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊർസെല്ലി അറസ്റ്റിലായത്. സംഭവം പൊലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് മറ്റ് ഡ്രഗ് ഡീലേഴ്സിന് പാഠമായിരിക്കണമെന്നും പൊലീസ്.

ക്രിസ്മസ് ട്രീയുടെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്. ഓവർബോർഡ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെ ഒരു വർഷം സമയമെടുത്താണ് പൊർസെല്ലിയെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. പൊർസെല്ലിക്ക് പുറമെ മറ്റ് എട്ട് പേരെ കൂടി പിടികൂടിയിരുന്നു. ചില രസകരമായ പാർസലുകളും പിടികൂടിയിരുന്നു. ചിലർ ക്രിമിനലുകളാണ്. ചിലരുടെ കയ്യിൽ ആയുധങ്ങളുണ്ടെന്നുെം പൊലീസ് പറയുന്നു. ഇവർക്ക് കുറഞ്ഞത് 89 വർഷത്തെ ജയിൽ ശിക്ഷയെങ്കിലും ലഭിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Loading...