മികച്ച സംഗീത സംവിധായകന് എന്ന പേരില്‍ പെട്ടെന്ന് വളര്‍ന്ന ഗോപി സുന്ദര്‍ പിന്നീട് സിനിമയിലേക്കുള്ള പാട്ടുകള്‍ കോപ്പി അടിച്ചെന്ന് പറഞ്ഞ് വിവാദങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ഇതിലൊന്നും ഒരു കൂസലുമില്ലാതെയാണ് അദ്ദേഹത്തിന്റെ യാത്ര. അതിനിടെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ‘ചങ്ക്സ്’ എന്ന സിനിമയിലെ പാട്ടും ഗോപി സുന്ദര്‍ കോപ്പിയടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ തന്റെ സിനിമയില്‍ ഗോപി സുന്ദര്‍ ചെയ്തിരിക്കുന്ന പാട്ടുകള്‍ ഈ സിനിമകളില്‍ നിന്നും എടുത്തതാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ സംവിധായകന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീതം നല്കി കൊണ്ടിരിക്കുന്ന ആളാണ് ഗോപി സുന്ദര്‍. നല്ല സംഗീതം നല്കുന്നു എന്ന പേരില്‍ നിന്നും കോപ്പിയടിയുടെ പേരിലാണ് ഗോപി സുന്ദര്‍ ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്.കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സിനിമയാണ് ചങ്ക്സ്. ചിത്രത്തിലെ പാട്ടുകളുടെ സംഗീതം എവിടെയോ കേട്ടതായി തോന്നിയ പ്രേക്ഷകരാണ് ചിത്രത്തിലെ പാട്ടുകളും കോപ്പിയടിയാണെന്ന് കണ്ടെത്തിയത്.
തന്റെ സിനിമയിലെ പാട്ടുകള്‍ കോപ്പിയടിച്ചതാണെന്ന് സംവിധായകന് ഒമര്‍ ലുലു തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ കോപ്പിയടിക്ക് പിന്നില്‍ വേറെ കാര്യമുണ്ടെന്നും സംവിധായകന് പറയുന്നുണ്ട്.
സാഗര്‍ ഏലിയാസ് ജാക്കി, തട്ടത്തിന് മറയത്ത്, രംഗ് ദേ ബസന്തി, ഹിറ്റ്ലര്‍ തുടങ്ങിയ സിനിമകളില്‍ നിന്നെല്ലാം സംഗീതം ചങ്ക്സിലേക്ക് എടുത്തിട്ടുണ്ടെന്നാണ് സംവിധായകന് പറയുന്നത്.