ചുരയ്ക്ക ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക,മുന്നറിയിപ്പ് അറിയുക

ചുരയ്ക്ക് ജ്യൂസ് കുടിക്കുന്നവർക്ക് മുന്നറിയിപ്പ്, ചുരയ്ക്ക ജ്യൂസ് കുടിച്ച ശേഷം രാജ്യത്ത് പല ഭാഗത്തും മരണങ്ങൾ റിപോർട്ട് ചെയ്ത സാഹചര്യത്തിലാണിത്.ചുരയ്ക്ക ജ്യൂസ്‌ കുടിച്ച നാൽപ്പത്തൊന്നുകാരിയാണ് കഴിഞ്ഞ ദിവസം പൂനെയില്‍ മരണമടഞ്ഞത്. പച്ചക്കറിയിനത്തില്‍പ്പെട്ട ചുരയ്ക്കജ്യൂസ് തടികുറയ്ക്കാനാണ് സാധാരണ കുടിക്കുന്നത്. തടി കുറയ്ക്കാൻ മലയാളികളും സാധാരണ ഇത് കുടിക്കുന്നതാണ്‌. ഇതിന്റെ തന്നെ വക ഭേതമായ കുംബളങ്ങയിലും ഇതിനു സമാനമായ ജൈവ കെമിക്കലുകൾ ആണുള്ളത്. എന്നാൽ കുംബളങ്ങക്കെതിരേ മുന്നറിയിപ്പ് ഒന്നും വന്നിട്ടില്ല.

ജൂണ്‍ 12 നു രാവിലെയാണ് യുവതി ഒരു ഗ്ലാസ്സ് ചുരയ്ക്ക ജ്യൂസ്‌ കുടിച്ചത്. രാവിലെ അഞ്ചു കിലോമീറ്റര്‍ ദൂരം വ്യായാമത്തിന്റെ ഭാഗമായി ഓടിയതിനു ശേഷമാണ് യുവതി ചുരയ്ക്ക ജ്യൂസ്‌ കുടിച്ചത്. 9.30 ന് ഓഫിസിലേക്കു പോകുന്നതിനു മുന്‍പായിരുന്നു ഇത്. എന്നാല്‍ പോകുന്ന വഴിയില്‍ കാറില്‍ വച്ചുതന്നെ യുവതിക്ക് ഛര്‍ദ്ദിയും വയറിളക്കവും ആരംഭിച്ചിരുന്നു. അങ്ങനെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കടുത്ത ശ്വാസതടസ്സം, വയറ്റില്‍ വേദന, ബോധക്ഷയം എന്നിവ തുടങ്ങി. വൈകാതെ ശക്തമായ ഹൃദയാഘാതവും ഉണ്ടാകുകയായിരുന്നു. രണ്ടു ദിവസത്തിനകം ഇവരുടെ തലച്ചോറില്‍ രക്തസ്രാവം ആരംഭിക്കുകയും അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു മരണം സംഭവിക്കുകയുമായിരുന്നു..16 നാണ് യുവതി മരിച്ചത്. രാജ്യത്ത് ഈ വിഭാഗത്തിലേ ഒടുവിലത്തേ സംഭവമാണിത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നല്‍കിയ മുന്നറിപ്പ് നല്കിയിട്ടുണ്ട്.ചുരയ്ക്ക ജ്യൂസ്‌ കുടിക്കുമ്പോള്‍ സ്വാദില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ അത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ്‌ കുടിക്കുമ്പോള്‍ പുളിപ്പോ സ്വാദു മാറ്റമോ ഉണ്ടെങ്കില്‍ അതില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകാമെന്ന് ഇവര്‍ പറയുന്നുണ്ട്.മുറിച്ച് വയ്ച്ച ചുരക്കയിലെ ജൈവ കെമിക്കലുകൾ പെട്ടെന്ന് അപകടകമായ ഭക്ഷ്യ വിഷബാധക്ക് കാരണമായ പദാർഥം ഉണ്ടാക്കുന്നു എന്നും പറയുന്നു.മുമ്പ് തയ്യാറാക്കി വയ്ച്ച ജ്യൂസും അപകടകരം തന്നെ.അതിനാൽ ഇത് ഉപയോഗിക്കുന്നവർക്ക് ജാഗ്രത