Columnist Kerala Other Uncategorized

ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്മാർ വെള്ളാപള്ളിയാകരുത്

ഓർത്തഡോക്സ് സഭാ വിശ്വാസികളെ അവരുടെ ആത്മീയ വിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ അഭിനവ വെള്ളാപ്പള്ളി മാരാകുന്ന കാലം വിദൂരമല്ല… ! സഭാനേതൃത്വത്തിനും വിശ്വാസികൾക്കും എക്കാലത്തും നേരിന്റെയും, നന്മയുടേയും ഒരിടത്തറ ഇൻഡ്യൻ ജനാനാധിപത്യത്തിലുണ്ട്..!അത് കാലങ്ങളായി ഓരോ നേതൃത്വവും സ്വീകരിച്ച നിക്ഷ പക്ഷമായ ആത്മിയ നിലപാടുകളുടെ അനന്തര ഫലമാണ്.കേരള രാഷ്ട്രീയത്തിൽ ദൂരെ വ്യാപകമായ ചലനങ്ങൾ സൃഷ്ടിച്ച നിലപാടുകൾ സഭ സ്വീകരിച്ചിട്ടുള്ളത് ചരിത്രമാണ് അതുകൊണ്ട് തന്നെ അന്നും ഇന്നും കേരള രാഷ്ട്രിയത്തിൽ സഭയുടെ വാക്കുകൾക്ക് പ്രസക്തി ഉണ്ടായിരുന്നു….എന്നാൽ ഇപ്പോൾ സഭയുടെ പേരിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്ന നിലപാടുകൾ രണ്ടാം തരം കൂലി രാഷ്ട്രിയക്കാരെ അനുസ്മരിപ്പിക്കും വിധമാണ് ആർക്കോ വേണ്ടി ഇവർ  സംസാരിക്കുകയാണ്.

ഇവർ പറയുന്നത് ഈ സഭ സനാഥമായന്നാണ്…!ഇവർക്ക് എന്ന് മുതലാണ് ഈ സനാഥത്വ ബോധമുണ്ടായത്…? ഇവർക്ക് ഈ സഭയുടേയും വിശ്വാസികളുടേയും അനാഥത്വത്തേയും… സനാഥത്വത്തേയും കുറിച്ച് എന്ത് അറിവാണുള്ളത്….? ലക്ഷക്കണക്കിന് വരുന്ന കർഷകരും കർഷക തൊഴിലാളികളും അടങ്ങുന്ന വിശ്വാസി സമൂഹം തങ്ങളുടെ വിയർപ്പ് ചീന്തി പടുത്തുയർത്തിയതാണ് ഈ സഭയുടെ സനാഥത്വം….ഈ വിശ്വാസികളുടെ ശ്വാസനിശ്വാസങ്ങൾക്ക് മുകളിൽ ആത്മീയതയുടെ പരവതാനി വിരിച്ച് വെള്ളകുപ്പായം ധരിച്ചിരിക്കുന്നവർ ഒന്നോർക്കുക നിങ്ങൾ ഞങ്ങളുടെ അധ്വാനത്തേയും… ജീവിതത്തേയും ഉപയോഗിച്ച് സുഖലോലുപതയിലിരുന്നു കൊണ്ട് നിങ്ങൾ നിങ്ങൾക്ക് വേണ്ടി വില പേശുകയാണ്….ഈ വിലപേശൽ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കൾ നിങ്ങളാണ്… നിങ്ങൾ മാത്രം…!ഞങ്ങൾ ഇരകളും… !

സഭയെ സംഘപരിവാർ പാളയത്തിലെത്തിച്ച് ലോക്സഭാ സീറ്റ് തരപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ട വാർത്താ മാധ്യമക്കാരിയക്ക് cpm നിയമസഭാ സീറ്റ് നൽകിയപ്പോൾ… പാവം ഈ സഭാ വിശ്വാസകൾ എങ്ങിനെ സനാഥരാകും…?നിങ്ങളെന്നെങ്കിലും ഈ പാവം വിശ്വാസികൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ടോ…? ഇവർക്ക് വേണ്ടി വിലപേശിയിണ്ടുണ്ടോ..?നമ്പൂതിരി മുതൽ നായാടി വരെ അവരുടെ വിശ്വാസ സമൂഹത്തിലെ അശരണർക്കും ആലംഭഹീനർക്കും വേണ്ടി ശബ്ദിക്കുമ്പോൾ നിങ്ങൾ ഞങ്ങളുടെ വിശ്വാസത്തിന്റെ വിൽപ്പനയിലെ ലാഭനഷ്ടക്കക്കുകൾ കൂട്ടിക്കിഴക്കുകയായിരുന്നില്ലേ…?പൂർവ്വികർ വിശ്വാസത്തിലൂന്നി നിന്ന് പടിത്തുയർത്തിയ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനം നടത്താൻ നിങ്ങൾ വാങ്ങിയ കോടികളുടെ കോഴയുടെ വലിപ്പം വച്ചാണോ ഈ പാവങ്ങൾ സനാഥരായി എന്ന് വീമ്പു പറയുന്നത്…?
പിന്നെ സഭാ തർക്കം…!

ലിപ്സൺ ഫിലിപ്

സഭാതർക്കത്തിന്റെ ലാഭനഷ്ടക്കണക്കുകൾ പറഞ്ഞ് ഞങ്ങളെ ഇക്കിളിപ്പെടുത്തില്ല…!അത് ഈ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ മഹത്വം കൊണ്ടുണ്ടായ നേട്ടമാണ്…..ഈ നേട്ടത്തിന്റെ പിതൃത്വം ആർക്കെങ്കിലും തീറെഴുതി കൊടുത്ത് അവരെ പിതാമഹന്മാരക്കല്ല….!
ഇന്ത്യയിലെ മൂല്യവത്തായ ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുസൃതമായി പ്രവർത്തിച്ച്‌ വന്നതാണ് ഈ സഭയുടെ ഇന്നെലെകൾ…. നമ്മുടെ പൂർവ്വ സൂരികൾ വരച്ചിട്ട ഈ ചരിത്രം ഇന്നും സഭയെക്കാപ്പം സഞ്ചരിക്കുന്നു.ഇന്നെലെകളിൽ നമ്മെനയിച്ചർ ത്യാഗികളായിരുന്നു… അവർ ക്രിസ്തുവിന്റെ പ്രതിപുരഷന്മാരായിരുന്നു.അവരുടെ വാക്കുകൾക്കും പ്രവർത്തികൾക്കും ചിന്തകൾക്കും ആത്മീയതയുടെ ആത്മാവുണ്ടായിരുന്നു….അതു കൊണ്ട് തന്നെ ആ നിലപാടുകൾ വിശ്വാസികൾ ശിരസാവഹിച്ചിരുന്നു….രാഷ്ട്രീയ കേരളം ആ നിലപാടുകൾക്ക് വേണ്ടി കാതോർത്തിരുന്നു…. എന്നാൽ ഇന്നത്തെ നേതൃത്വമോ…. ഏതോ സിനിമകഥയിലെ നായകൻ പുഞ്ചിച്ച് പറയുന്ന വാക്കുകൾക്കു സമന്മാരായി മാറിയിരിക്കുന്നു പുതിയ പ്രഖ്യാപനങ്ങളിലൂടെ …. (ലേലം സിനിമാ ഓർത്തോളു )

മതമേലദ്ധ്യക്ഷന്മാർ വിശ്വാസികളെ നേരിന്റെ നാരായം കൊണ്ട് ക്രിസ്തുവിന്റെ വാക്കുകൾ എഴുതിക്കേണ്ടവരാണ്…അതിനവർ ക്രിസ്തീയതയിലേക്ക് സ്വയം സമർപ്പിതരാകണം… എല്ലാം ത്യജിച്ച്….ഇതിന് പകരം ആത്മീയതയുടെ വെള്ളകുപ്പായത്തിലിരുന്ന് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി സംസാരിക്കരുത്….ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ ഇടയന്മാർ അജഗണത്തെ ക്രിസ്തുവിലേക്ക് നയിക്കുന്നവരാകട്ടെ….
അല്ലങ്കിൽ പൊതു സമൂഹം അവരെ അഭിനവ വെളളാപ്പളളിയെന്ന് വിളിക്കുന്ന കാലം വിദൂരമല്ല….ലിപ്സൻ ഫിലിപ്പ്

Related posts

നടിയെ ആക്രമിച്ച കേസ്: സ്രാവുകള്‍ ഉന്നത രാഷ്ട്രീയ നേതാക്കൾ ; പിന്നില്‍ മധ്യകേരളത്തിലെ ആ യുവ നേതാവ് ..?

ശരീരം തളർന്ന മൂസകുട്ടിക്ക് നാടണയാൻ 10ലക്ഷം ദിർഹം വേണം;കേസ് തീർക്കാൻ വി.ടി.ബലറാം ഇന്ത്യൻ കോൺസുലേറ്റിൽ

subeditor

ഇവന്മാർക്ക് എത്ര പറഞ്ഞിട്ടും മനസിലാകുന്നില്ലല്ലോ..ഖത്തർ വാങ്ങിയത് ബേസിക് മോഡലാ..ഇന്ത്യ വാങ്ങിയത് ഫുൾ ഓപ്ഷൻ

subeditor

സോളര്‍ കേസില്‍ യുഡിഎഫ് നേതാക്കളല്ല, സര്‍ക്കാരാകും തലയില്‍ മുണ്ടിട്ടു നടക്കുക

special correspondent

‘എന്തു നല്ല ആചാരം’ ; ഇഷ്ടപ്പെട്ട സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാം, കുട്ടികളുണ്ടായാൽ വിവാഹം കഴിപ്പിക്കും; ഇല്ലെങ്കിൽ വിവാഹമോചനം നേടി അടുത്ത പങ്കാളിയെ തേടാം

subeditor

സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

ഹര്‍ത്താല്‍ ജനദ്രോഹ സമരമുറ! ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തോടു യോജിക്കുകയും ഇല്ല; ജഗദീഷ്

pravasishabdam online sub editor

സന്ദീപ് ചേട്ടാ… ‘പുറം ലോകമറിയാതെ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞു’; സന്ദീപാനന്ദഗിരിക്കെതിരെയും മീടൂ ആരോപണം(വീഡീയോ)

subeditor10

പ്രേമിച്ച് മതം മാറ്റാന്‍ പ്രത്യേക സംഘങ്ങള്‍;സെൻകുമാറിനെ കുറ്റപ്പെടുത്താൻ വരട്ടെ; ലൗ ജിഹാദുണ്ടെന്നുറപ്പിച്ച് പോലീസ് മേധാവി

ജിഷയുടെ പിതാവ്‌ പാപ്പുവിന്റെ ജീവിതം ദുരിതപൂർണ്ണം, ചികിൽസക്ക് പോലും പണമില്ല

subeditor

അൻവറെ അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ…മത വൈര്യവും ഗൂഢാലോചനകളും

subeditor

തെങ്ങില്‍ കയറാന്‍ ശമ്പളം 20000 രൂപ, തേങ്ങ പൊതിക്കാന്‍ 12000; തെങ്ങുകയറ്റം സര്‍ക്കാര്‍ തൊഴിലിനെക്കാള്‍ ഉത്തമം

subeditor

ചില കാര്യങ്ങള്‍ സ്വാഭാവികമായും പരാജയപ്പെടേണ്ടതാണ്. കേവലം രണ്ടോ മൂന്നോ ഖണ്ഡികയുള്ള ഒരു കുറിപ്പിലൂടെ കൈ കഴുകാനാവില്ല ഫ്‌ളവേഴ്‌സ് ടിവിക്ക്‌.

മാതൃഭൂമി വേണുവിനെ പിന്തുണച്ച ആഷിക് അബുവിന്‌ പണികിട്ടി: ചേച്ചിയുമായി അപ്പച്ചൻ മുങ്ങി, കാണിച്ചത് പോക്കിരിത്തരമെങ്കിലും ഞാനും അപ്പച്ചനൊപ്പം

subeditor

നിപ്പ വൈറസ്; കിണറ്റില്‍ കണ്ടത് ഷഡ്പദങ്ങളെ കഴിക്കുന്ന വവ്വാലുകള്‍; ഇവയില്‍ വൈറസ് കാണാറില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍

സ്ത്രീ ശാക്തീകരണത്തിനായും, സ്ത്രീ പുരുഷ സമത്വത്തിനായും വാദിക്കുന്ന, സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തന്റെ നിലപാട് ഇതാണ് എങ്കില്‍, വലതുപക്ഷ നിലപാടോ..

subeditor10

പതിനെട്ടാം പടിക്കരികില്‍ നിന്നും പ്രതിഷേധക്കാര്‍ തുരത്തിയത് 32 യുവതികളെ ; നാലുമാസത്തിനിടെ നടന്ന 12 മത് ശ്രമം വിജയിപ്പിച്ച് ബിന്ദുവും കനകദുര്‍ഗ്ഗയും

subeditor5

നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം; ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെ ആയത് :മന്ത്രി എ.കെ.ബാലന്‍ 

subeditor10