പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു… ബില്ലിന് കരട് രൂപമായി

കോട്ടയം: ക്രിസ്തീയ സഭകളിലെയും പള്ളികളിലെയും സ്ഥാപനങ്ങളിലെയും സ്വത്ത് ഭരണം സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് കരട് രൂപമായി. കരട് രൂപം ജസ്റ്റീസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സഭാസ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടായാല്‍ അത് ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണവും വിവിധ പള്ളികളിലെ സ്വത്ത് കൈകാര്യം ചെയ്തതിനെ ചൊല്ലി വിശ്വാസികളും അധികാരികളും തമ്മിലുണ്ടായ പ്രശ്‌നങ്ങളുമാണ് ഇത്തരമൊരു ബില്ലിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച സജീവമാക്കിയത്. സി.എസ്.ഐ സഭയിലെ വിവിധ പള്ളികളിലും സ്വത്ത് കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി വഴക്കുകള്‍ നടന്നിരുന്നു.

Loading...

പള്ളിയുടെ സ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടാകുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാമെന്ന് കരട് ബില്ലഇ പറയുന്നു. ഇതിനായി ഏകാംഗ/മൂന്നംഗ ട്രൈബ്യൂണല്‍ രൂപീകരിക്കണം.

റിട്ട. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലാണ് ട്രൈബ്യൂണല്‍. ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള ഒരാള്‍, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ ട്രൈബ്യൂണലിലെ മറ്റ് അംഗങ്ങള്‍. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.

കരട് ബില്ലിനെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും രേഖാമൂലം കമ്മീഷനെ അറിയിക്കാം. ഇതിനായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ കോട്ടയത്ത് യോഗം ചേരും.

വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഭിപ്രായം കൂടി പരിഗണിച്ച ശേഷം ബില്ലിന് കമ്മീഷന്‍ അന്തിമ രുപം നല്‍കും. തുടര്‍ന്ന് ബില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ഈ ബില്‍ നിയമമാകുന്ന ദിവസം മുതല്‍ നടപ്പില്‍ വരും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഭാ വിഭാഗങ്ങളും ഈ നിയമത്തിനു പരിധിയില്‍ വരും. സഭയുടെ വസ്തുവകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ചുമതലപ്പെടുത്തുന്ന ഡിനോമിനേഷന് ആയിരിക്കും.

വരിസംഖ്യ, സംഭവന, നേര്‍ച്ചകാഴ്ചകള്‍, തുടങ്ങി ഏതു വിധത്തിലും വിശ്വാസികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ലഭിക്കുന്ന എല്ലാ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകളും കൈാര്യം ചെയ്യുന്നതിന് ഈ ഡിനോമിഷേന് അവകാശമുണ്ടായിരിക്കും.