ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച്‌് ഓഫ് ഗോഡിന്റെ ഇരുപതാമത് ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ യോഗങ്ങള്‍ വിവിധ പട്ടണങ്ങളില്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ് പാസ്‌റ്റര്‍ മോനി മാത്യൂ അറിയിച്ചു. കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗുകള്‍ മെയ് 2ന് അറ്റ്‌ലാന്റയിലും, മെയ് 3ന് ടെന്നസ്സിയിലും വെച്ച് ക്രമീകരിച്ചിരിക്കുന്നു.
2015 ജൂലൈ 9 മുതല്‍ 12 വരെ കണക്‌ടിക്കട്ടിലെ സ്‌റ്റാഫോര്‍ഡ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്ന കോണ്‍ഫ്രന്‍സിനെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ പ്രസിഡന്റ് പാസ്‌റ്റര്‍ മോനി മാത്യു നല്‍കുകയും ഫാമിലി കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രോഗ്രാ മുകളെക്കുറിച്ചും, കോണ്‍ഫ്രന്‍സ് സുഗമമായി നടത്തിക്കൊണ്ടു പോകുന്നതിന്റെ സാമ്പത്തിക വിഷയങളെക്കുറിച്ചും നാഷണല്‍, ലോക്കല്‍ കമ്മറ്റി ഭാരവാഹികള്‍ പ്രസ്‌താവനകള്‍ നടത്തുകയും ചെയ്യും.
പാസ്‌റ്റര്‍ മോനി മാത്യൂ ന്യുയോര്‍ക്ക് (നാഷണല്‍ പ്രസിഡന്റ്), പാസ്‌റ്റര്‍ രാജന്‍ സഖറിയ ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്), ബ്രദര്‍ ഫിലിപ്പ് വര്‍ഗ്ഗീസ് ഫിലദല്‍ഫിയ (സെക്രട്ടറി), ബ്രദര്‍ വര്‍ഗീസ് വര്‍ഗീസ് ഡാളസ് (ട്രഷറാര്‍), പാസ്‌റ്റര്‍ സ്‌റ്റാന്‍ലി ജോര്‍ജ് ഫിലദല്‍ഫിയ (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേത്രുത്വത്തില്‍ വിപുലമായ നാഷണല്‍ കമ്മറ്റിയും പാസ്‌റ്റര്‍മാരയ ഫിജോയി ജോണ്‍ സണ്‍, രാജന്‍ ഏബ്രഹാം, ചാക്കോ ജോര്‍ജ്, എ.എം വര്‍ഗീസ്, ജോജോ ഡാനിയേല്‍, ഫിലിപ്പ് തോമസ്, ഏബ്രഹാം ടി ജോസ്, ജോര്‍ജ് തോമസ്, വിത്സണ്‍ വര്‍ഗീസ്, ജാവി ജോര്‍ജ്, പി. എം. ജോര്‍ജ്, ചാള്‍സ് തോമസ്, ജോമോന്‍ ജോണ്‍, സണ്ണി ഉണ്ണുണ്ണി എന്നിവര്‍ ഉള്‍പ്പെട്ട നാഷണല്‍ പ്രതിനിധികളും പാസ്‌റ്റര്‍ സണ്ണി താഴാംപള്ളം (മീഡിയ കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജോണ്‍ പി. സെല്‍വിന്‍ (ഓഡിറ്റര്‍) സിസ്‌റ്റര്‍ കുഞ്ഞുമോള്‍ മാത്യൂ, സിസ്സ്‌റ്റര്‍ സൂസന്‍ ബി ജോണ്‍ എന്നിവരും കോണ്‍ഫ്രന്‍സ് ക്രമീകരണങ്ങള്‍ക്ക് നേത്യുത്വം നല്‍കിവരുന്നു. റവ. റൂഡി ബോണ്ട്, ബിഷപ്പ് ആന്‍ഡ്രൂ ബിന്‍ഡ, പാസ്‌റ്റര്‍ ക്രീസ് ഡര്‍സോ, പാസ്‌റ്റര്‍ ഒമര്‍ ജോര്‍ജ് തുടങ്ങിയവര്‍ മുഖ്യ പ്രസംഗകരായിരിക്കും. `ഇതാ ഞാന്‍ വേഗം വരുന്നു’ എന്ന ചിന്താവിഷയം സമ്മേളനത്തില്‍ സംബന്ധിക്കുന്നവരുടെ പ്രത്യാശയെ പുതുക്കി ആത്മബലം പ്രാപിക്കാന്‍ ഇടയായിത്തീരും.
റവ. സി.ഡി ഏബ്രഹാം ലോക്കല്‍ കണ്‍വീനറായും, ബ്രദര്‍ ഡേവിഡ് ഏബ്രഹാം ലോക്കല്‍ കോര്‍ഡിനേറ്ററായും, ബ്രദര്‍. ജോസ് വര്‍ഗീസ്, റവ. റെജി. പി. ചെറിയാന്‍, റവ. സിസില്‍ മാത്യു എന്നിവര്‍ ലോക്കല്‍ കമ്മറ്റി ഭാരവാഹികളായും പ്രവര്‍ത്തിച്ചുവരുന്നു.