പള്ളിവികാരിയെ മയക്കുമരുന്നു നല്‍കി മയക്കി മോഷണം; ബയോകെമിസ്റ്റ് അറസ്റ്റില്‍, ഡോക്ടര്‍ ഒളിവില്‍

മറയൂര്‍: മറയൂര്‍ സെന്റ് മേരീസ് പള്ളി വികാരിയെ മയക്കുമരുന്ന് നല്‍കി മയക്കി മോഷണം നടത്തിയ ബയോകെമിസ്റ്റിനെ പോലീസ് അറസ്റ്റു ചെയ്തു. പുതുച്ചേരി സ്വദേശി അരുണ്‍കുമാറാ (26) ണ് അറസ്റ്റിലായത്. ഇയാളെ മോഷണത്തിന് സഹായിച്ച തിരുവണ്ണാമല സ്വദേശിയായ ഡോക്ടര്‍ യശ്വന്ത് (25) ഒളിവിലാണ്.

പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മറയൂര്‍ ടൗണിലെ കടകളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പിന്നീട് സൈബര്‍സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. സുദേവ് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ മറയൂരിലെത്തിയിരുന്നത്.

Loading...

കഴിഞ്ഞ ഒക്ടോബര്‍ 24ന് ആയിരുന്നു മറയൂര്‍ സെന്റ് മേരീസ് പള്ളിവികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പിലിനെ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കി ഇവര്‍ കവര്‍ച്ച നടത്തിയത്. പിറ്റേദിവസം കുര്‍ബാനക്കെത്തിയവരായിരുന്നു വികാരി ബോധരഹിതനായി കിടക്കുന്നതു കണ്ടത്.