കോട്ടയം: കൊട്ടിയൂരിൽ പതിനാറുകാരി പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിന്‍റെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. ഫാ. റോബിന്‍റെ ഇടപാടുകളിൽ മധ്യകേരളത്തിലെ പ്രമുഖ എംപിക്കും പങ്കുണ്ടെന്നതിനുള്ള തെളിവുകളാണ് പോലീസിനു ലഭിച്ചത്.
ഇതോടെ കേസന്വേഷണം വൻ വഴിത്തിരിവിലേക്കാണ് നീങ്ങുന്നതെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സോളാർ അഴിമതിക്കേസിലെ മുഖ്യ പ്രതി സരിത എസ്. നായരുമായുള്ള വഴിവിട്ട ബന്ധങ്ങളുടെ പേരിൽ അന്വേഷണ വിധേയനായ എംപി കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിന്‍റെ വിശ്വസ്തരിൽ ഒരാളായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചു. ഇരുവരും ഉൾപ്പെട്ട ഒരു പീഡനക്കേസ് വർഷങ്ങൾ മുൻപ് തേച്ചു മാച്ചു കളഞ്ഞതും എംപിയുടെ സ്വാധീനം ഉപയോഗിച്ചായിരുന്നു. കൊട്ടിയൂർ കേസിനു പിന്നാലെ ഈ കേസും റീ ഓപ്പൺ ചെയ്യാനുള്ള പുറപ്പാടിലാണ് അന്വേഷണ സംഘം.
എന്നാൽ സർക്കാരിൽ നിന്നും ഇതിന് അനുമതി കിട്ടേണ്ടതുണ്ട്.
വർഷങ്ങൾ മുൻപ് ദീപിക പത്രത്തിന്‍റെ അമരക്കാരിൽ ഒരാളായി ഫാ. റോബിൻ ഷൈൻ ചെയ്തു നിൽക്കുമ്പോഴാണ് യുവ എംപിയുമായി അടുപ്പത്തിലാകുന്നത്. സഭാ ബന്ധവും രാഷ്ട്രീയ ബന്ധവും പിന്നീട് വളർന്നു വലുതായി. സ്ത്രീ വിഷയത്തിൽ നിരന്തരം ആരോപണ വിധേയനാകുന്ന എംപിയും ഫാ. റോബിനും അക്കാലത്ത് പാലയിലെ ഒരു പീഡനക്കേസിൽ ആരോപണ വിധേയരായിരുന്നു. 2004-2005 കാലത്ത് നടന്ന ഒരു സ്ത്രീപീഢന കേസാണ് ഇപ്പോൾ പൊങ്ങിവരുന്നത്. ഈ കാലത്ത് പാലാ രൂപതയിലെ ഭക്ത സംഘടനാ നേതൃത്വത്തിൽ ഉണ്ടായിരുന്ന യുവതിയായിരുന്നു പീഢനത്തിന് ഇരയായത്. ഈ കേസിൽ അന്ന് പാലാക്ക് പുറത്തുള്ള ഒരു ബിഷപ്പിന്റെ പേർ വരെ വലിച്ചിഴച്ചിരുന്നു. തുടർന്ന് എൽ.ഡി.എഫ് പാലായിൽ എം.പിക്കെതിരേ സമരം നടത്തിയതാണ്. അന്ന് ഒരു വൈദീകൻ ഉണ്ട് എന്ന് വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. ആ വൈദീകൻ ഫാ.റോബിൻ ആണെന്ന് ഇപ്പോൾ പോലീസിന് വ്യക്തമായിരിക്കുകയാണ്. എംപിക്കും വൈദികനുമെതിരെ പ്രതിഷേധങ്ങളും സമരങ്ങളുമൊക്കെ നടന്നിട്ടും ഇരുവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്താനോ, ചോദ്യം ചെയ്യാനോ അന്നു പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയും പോലീസിൽ ഉണ്ടായിരുന്നത് ഒതുക്കുകയായിരുന്നു.
കേരളത്തിലും കേന്ദ്രത്തിലും ഒരുപോലെ പിടിമുറുക്കിയാണ് അന്ന് ഫാ. റോബിനും എംപിയും തടിയൂരിയത്. പിന്നീട് മധ്യകേരളം കേന്ദ്രീകരിച്ച് ഫാ. റോബിന്‍റെ സ്ത്രീ ഇടപാടുകൾക്ക് എംപിയുടെ കൈയഴിഞ്ഞ സഹായം ലഭിച്ചിരുന്നുവെന്നും പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇടക്ക് ഡെൽഹിയിൽ വിസിറ്റ് ചെയ്തിരുന്ന വൈദികൻ മുടങ്ങാതെ സന്ദർശനം നടത്തിയിരുന്നതും ഇതേഎംപിയുമായിട്ടായിരുന്നു. കത്തോലിക്ക സഭയുമായി അനിഷേധ്യ ബന്ധമുള്ള എംപിയും വൈദികനും തമ്മിലുള്ള വ്യവഹാരങ്ങൾ പാർട്ടിക്കുള്ളിലും സഭയ്ക്കുള്ളിലും ഇടക്കാലത്ത് ഏറെ കോലാഹലങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.പുതിയ സാഹചര്യത്തിൽ കേസ് കുത്തിപ്പൊക്കാനുള്ള ശ്രമത്തിനു പിന്നിൽ എൽഡിഎഫ് സർക്കാരിനു വ്യക്തമായ ഉദേശ്യമുള്ളതായും സൂചനയുണ്ട്. , REPORT BY പ്രകാശൻ പുതിയേരി:വാർത്തകൾ ഷേർ ചെയ്യാം, കോപ്പി ചെയ്ത് പുനപ്രസിദ്ധീകരിക്കുന്നത് സൈബർ നിയമ, പകർപ്പവകാശ ലംഘനം, church scandal keralam-news-turnig-point-in-kotiyoor