പരാതി നൽകാനെത്തിയ ദളിത് യുവാവിനെ മർദിച്ചു; സിഐക്ക് സസ്പെൻഷൻ

കൊല്ലത്ത് പരാതി നൽകാനായി എത്തിയ ദളിത് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച സിഐയെ സസ്പെൻഡ് ചെയ്തു. തെന്മല സിഐ ആയിരുന്ന വിശ്വംഭരനാണ് സസ്പെൻഷൻ ലഭിതച്ചത്. പരാതിയുടെ രസീത് ചോദിച്ച രാജീവിന്റെ കരണത്തടിക്കുകയായിരുന്നു ഇയാൾ. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിഐയ്ക്കെതിരായ ഡിവൈഎസ്പിയുടെ റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസിനെതിരെ ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.പരാതി നൽകിയതിൻറെ രസീത് ചേദിച്ചതിൽ പ്രകോപിതനായി തെൻമല സിഐ വിശ്വംഭരൻ രാജീവിൻറെ കരണത്തടിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ രാജീവ് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്ന് മനസിലാക്കിയ പോലീസ് ഇയാളെയും കൊണ്ട് ദൃശ്യം മായ്ക്കാൻ തെൻമലയിലെ മൊബൈൽ ഫോൺ കടകളിലെല്ലാം കയറിയിറങ്ങി. ഇതിന് ശേഷം സ്റ്റേഷൻ ആക്രമിച്ചെന്ന കള്ളക്കേസുമെടുത്തു.സംഭവം വൻ വിവാദമായതോടെ കൊല്ലം ഡിസിആർബി ഡിവൈഎസ്പി സംഭവം അന്വേഷിച്ചു. സിഐ വിശ്വംഭരനും എസ്‌ഐയ്ക്കും ഈ കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നും പോലീസ് സേനയ്ക്ക് തന്നെ ഇവരുടെ പ്രവർത്തി കളങ്കമായെന്നും റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട് പൂഴ്ത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സിഐയെ സംരക്ഷിക്കുകയായിരുന്നു.

Loading...