ദുബായിൽ വൻ പെൺവാണിഭം…!! ഇരയ്ക്ക് വേണ്ടി ചൂണ്ടയില്‍ കൊളുത്തുന്നത്‌ മലയാളത്തിലെ പ്രമുഖ നടിമാരെ..

ദുബായ്: ദുബായ് നഗരത്തില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി പെണ്‍വാണിഭം നടക്കുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിലെ പ്രമുഖ നടിമാരെയും മറ്റും ഈ പെണ്‍വാണിഭ സംഘങ്ങള്‍ ഏത് തരത്തിലാണ് തങ്ങളുടെ ബിസിനസ്സിന് ഉപയോഗെപ്പടുത്തുന്നത് എന്ന കണ്ടെത്തല്‍ നടുക്കുന്നതാണ്. അനധികൃതമായാണ് ഇത്തരം പാര്‍ലറുകളെല്ലാം പ്രവര്‍ത്തിക്കുന്നതത്രേ.

പെണ്‍വാണിഭ സംഘങ്ങള്‍ പിടിമുറുക്കിയ ഇത്തരം മസാജ് പാര്‍ലറുകള്‍ മലയാളത്തിലെ പ്രമുഖ നടിമാരുടേത് അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ബിസ്സിനസ് നടത്തുന്നത്. നടിമാരുടെ യാതൊരു അറിവും ഇല്ലാതെയാണ് ഇത്തരം നടപടി. ഇത്തരം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് എതിരെ അധികൃതര്‍ നടപടി ശക്തമാക്കിയിരിക്കുകയാണ്. നടിമാരുടെ ചിത്രങ്ങള്‍ അടങ്ങിയ ബിസ്സിനസ് കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും നാടുകടത്തലുമാണ് ശിക്ഷ ലഭിക്കുക.

Loading...

ദുബായ് മലയാളികളെ ആര്‍ഷിക്കുന്നതിന് വേണ്ടിയാണ് മലയാളം നടിമാരുടെ ചിത്രങ്ങള്‍ പതിപ്പിക്കുന്ന തന്ത്രം. നടിമാരുടെ ചിത്രങ്ങള്‍ കണ്ട് വലയിലാവുന്നവര്‍ ഇവരുടെ കേന്ദ്രത്തിലെത്തുമ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുക. മസാജ് പാര്‍ലറുകളുടെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം പെണ്‍വാണിഭ സംഘങ്ങള്‍ മണിക്കൂറിന് 300 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്. ഇടപാടുകാരെ കേന്ദ്രത്തിലെത്തിക്കാന്‍ പ്രത്യേക ഏജന്റുമാരും ഉണ്ട് ഇവര്‍ക്ക്.

മലയാളി യുവതികള്‍ അടക്കം അനേകം പേര്‍ ഇത്തരം പെണ്‍വാണിഭ സംഘങ്ങളുടെ വലയില്‍പ്പെട്ടതായി മനോരമ വാര്‍ത്തയില്‍ പറയുന്നു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചും ഇവര്‍ വന്‍തോതില്‍ ബിസിനസ്സ് നടത്തുന്നുണ്ട്. പലവിധമായ വ്യാജ പ്രൊഫൈലുകളില്‍ കയറി മെസേജ് അയച്ചാല്‍ പെണ്‍കുട്ടികളുടെ വിവരങ്ങളും ഫോട്ടോകളും അടക്കമുള്ളവ ലഭിക്കു. നടിമാരുടേത് അടക്കമുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ പെണ്‍വാണിഭക്കാര്‍ അയച്ച് നല്‍കുക.

ഇവര്‍ക്ക് ഫേസ്ബുക്ക് പേജുകള്‍ കൂടാതെ സ്വന്തമായി ആപ്ലിക്കേഷനുകളും ഉണ്ട്. സുന്ദരികളായ പെണ്‍കുട്ടികളോട് എന്ന തരത്തില്‍ ചാറ്റ് ചെയ്യാന്‍ പോകുന്നവരും മണ്ടന്മാരാക്കപ്പെടും. കാരണം പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായിരിക്കും ഇത്തരം ചാറ്റുകള്‍ക്ക് പിന്നിലും.