ഛായാഗ്രഹകൻ ബി കണ്ണൻ അന്തരിച്ചു

ഛായാഗ്രഹകൻ ബി കണ്ണൻ അന്തരിച്ചു. 69 വയസ്സായിരുന്നു. അൻപതിലേറെ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടപളനിയിലെ ആശുപത്രിയിൽ വച്ച് ഹൃദ്രോഗ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ശരീരത്തിന്‍റെ പ്രതികരണം തൃപ്തികരമായിരുന്നില്ല.

അന്‍പതോളം തമിഴ് ചിത്രങ്ങള്‍ കൂടാതെ മലയാളം, തെലുങ്ക് സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. തമിഴില്‍ ക്യാമറ ചെയ്‍തവയില്‍ ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. ‘ഭാരതിരാജാവിന്‍ കണ്‍കള്‍’ എന്നാണ് സിനിമാപ്രേമികള്‍ക്കിടയില്‍ അദ്ദേഹത്തിനു ലഭിച്ച വിശേഷണം. 2015 മുതല്‍ ചെന്നൈ ബോഫ്റ്റ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഛായാഗ്രഹണ വിഭാഗം തലവന്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം സിനിമകൾക്കും ക്യാമറ ചലിപ്പിച്ചു. ഇനിയവൾ ഉറങ്ങട്ടെ, നിറം മാറുന്ന നിമിഷങ്ങൾ, യാത്രാമൊഴി, വസുധ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ ചെയ്തിരിക്കുന്നത്. സംവിധായകനായി ഭീം സിംഗ് ആണ് അച്ഛൻ. സഹോദരൻ ബി ലെനിൻ സഹോദരനും.

Loading...

ഭാരതിരാജയുടെ 2001 ചിത്രം ‘കടല്‍പൂക്കളു’ടെ ഛായാഗ്രഹണത്തിന് മികച്ച സിനിമാറ്റോഗ്രഫിക്കുള്ള ശാന്താറാം പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‍നാട് സര്‍ക്കാരിന്‍റെ പുരസ്കാരത്തിന് രണ്ടുതവണ അര്‍ഹനായതും ഭാരതിരാജ ചിത്രങ്ങളിലൂടെ ആയിരുന്നു. അലൈഗള്‍ ഒയ്‍വതില്ലൈ (1981), കണ്‍കണാല്‍ കൈതു സെയ് (2004) എന്നീ ചിത്രങ്ങള്‍ക്കായിരുന്നു പുരസ്കാരം. കെ ജി ജോര്‍ജ്ജിന്‍റെ ഇനിയവള്‍ ഉറങ്ങട്ടെ, മോഹന്‍റെ നിറം മാറുന്ന നിമിഷങ്ങള്‍ തുടങ്ങി അഞ്ചോളം മലയാള സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ചു. ഭാര്യ കാഞ്ചന. മധുമതി, ജനനി എന്നിവര്‍ മക്കള്‍.