മയക്കുമരുന്നു മാഫിയയുടെ ഫോൺ ലിസ്റ്റിൽ സിനിമാ- സീരിയൽ നടിമാരും, പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഇന്നലെ അറസ്റ്റിലായ മയക്കു മരുന്നു സംഘത്തിന്‍റെ ഫോൺ ലിസ്റ്റിൽ സിനിമാ- സീരിയൽ താരങ്ങളുടെ പേരും. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലും താരങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ പ്രധാന കസ്റ്റമേഴ്സ് എന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.

ഇരുന്നൂറ്റി എണ്‍പതോളം നൈട്രോസണ്‍ ഗുളികകളും എംഡിഎംഎ ഹാഷിഷും അടക്കം സൗത്ത് ചിറ്റൂര്‍ സ്വദേശി കാടേപ്പറമ്പില്‍ ശ്യാം (23), എസ്ആര്‍എം റോഡ് സ്വദേശി കിണറ്റിങ്കല്‍ സനല്‍ (26)എന്നിവരെയാണ് ഇന്നലെ ചേരാനെല്ലൂർ പോലീസ് പിടികൂടിയത്.
ഇതിനിടെ കഞ്ചാവുമായി കിരണ്‍, സേതു എന്നീ കുമ്പളങ്ങി സ്വദേശികളും ഇന്നലെ പിടിയിലായിട്ടുണ്ട്. അതേസമയം ശ്യാം, സനൽ എന്നിവർ അന്തർ സംസ്ഥാന ബന്ധമുള്ള മയക്കു മരുന്നു മാഫിയയിലെ കണ്ണികളാണ്.
നഗരത്തിലെ വനിതാ ഹോസ്റ്റലുകളിലും സ്കൂൾ – കോളേജ് ഹോസ്റ്റലുകളിലും സംഘം മയക്കു മരുന്ന് എത്തിച്ചു നൽകാറുണ്ട്.

Loading...

സംഘത്തിന്‍റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പോലീസിനെ നടുക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. സിനിമയിലെയും സീരിയലിലെയും താരങ്ങൾ ഉൾപ്പെടെയുള്ളവർ സംഘത്തിന്‍റെ കസ്റ്റമേഴ്സ് ആയിരുന്നു. ഇവർ ആരൊക്കെയെന്നു വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.