വടക്കുകിഴക്കന്‍ മേഖല കലാപഭൂമിയായി, അസമില്‍ ബന്ദ്

പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ വിളിച്ചു. അസമിലും പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ സൈനിക വിന്യാസമാണ് ഇവിടങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരുള്‍പ്പെടെ സിആര്‍പിഎഫ്, ബിഎസ്‌എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യോമമാര്‍ഗം എത്തിച്ചത്. പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.

Loading...

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയില്‍ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്.എം.എസ് സേവനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ – കോളേജ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്.

സംഘര്‍ഷം നിലനില്‍ക്കുന്ന അസമിലും സൈന്യത്തെ വിന്യസിച്ചേക്കും. എപ്പോള്‍ വേണമെങ്കിലും പോകാന്‍ തയ്യാറായിരിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 70 സൈനികരെ പ്രദേശത്ത് വിന്യസിക്കാനാണ് ഇന്ത്യന്‍ ആര്‍മി ഉദ്ദേശിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പോലീസിന്റെ ദ്രുത കര്‍മസേനയെ അസമിലെ ദീബ്രുഘട്ട് ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.

നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍ഇഎസ്‌ഒ) കഴിഞ്ഞ ദിവസം 11 മണിക്കൂര്‍ ബന്ദ് ആചരിച്ചിരുന്നു. ത്രിപുരയില്‍ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്‌എംഎസ് സേവനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ത്രിപുരയില്‍ പ്രക്ഷോഭകര്‍ വാഹനങ്ങള്‍ തടഞ്ഞതിനിടെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രണ്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ കോളേജ് പരീക്ഷകള്‍ മാറ്റിവച്ചിരുക്കുകയാണ്.

പ്രതിഷേധക്കാര്‍ റോഡില്‍ തടസ്സമുണ്ടാക്കിയതിനാല്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മണിക്കൂറുകളോളം ഗുവാഹാട്ടി വിമാനത്താവളത്തില്‍ കുടുങ്ങി. വ്യാപക അക്രമമുണ്ടായ ത്രിപുരയിലെ രാധാനഗര്‍ ജില്ലയില്‍ കരസേനയുടെ മൂന്നുകോളത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലയിലെ റോഡ്, റെയില്‍, വ്യോമ ഗതാഗത സംവിധാനങ്ങളും രണ്ടുദിവസമായി തടസ്സപ്പെട്ടിരിക്കുകയാണ്.