ഡല്‍ഹിയില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു, പൊലീസ് ലാത്തി ചാര്‍ജ് നടത്തി

ന്യൂഡല്‍ഹി : പൗരത്വഭേദഗതിക്കെതിരായ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഡല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സമരത്തില്‍ പങ്കെടുത്തവര്‍ പൊലീസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാ‌ര്‍ജും നടത്തി.

പ്രതിഷേധക്കാര്‍ വൈകിട്ടോടെ ജമാമസ്ജിദിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകിട്ടോടെ പ്രതിഷേധംവീണ്ടും ശക്തമാകുകയും ആക്രമത്തിലേക്ക് വഴി മാറുകയുമായിരുന്നു. ഒന്നാം നമ്ബര്‍ ഗേറ്റിന് സമീപമാണ് പ്രതിഷേധം തുടങ്ങുന്നത്. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. ആരാധനക്കായി പള്ളിയിലെത്തിയവര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പുറത്തേക്കിറങ്ങി. ദേശീയ പതാക വീശിയും ഭരണഘടന ഉയര്‍ത്തിക്കാട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ഒരു വിഭാഗം റോഡിലൂടെ മുദ്രാവാക്യം മുഴക്കി നീങ്ങി.

Loading...

രണ്ടാം നമ്ബര്‍ ഗേറ്റിലൂടെയും പ്രതിഷേധക്കാര്‍ എത്തുകയെന്ന വിലയിരുത്തലില്‍ പോലീസ് സന്നാഹം അവിടെ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച്‌ ഒന്നാം ഗേറ്റിലൂടെ പ്രതിഷേധക്കാര്‍ പുറത്തേക്ക് വരികയായിരിന്നു. ഡല്‍ഹിയിലെ സീലംപുരിലും അക്രമങ്ങള്‍നടന്നു. നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് നടത്തിയ പ്രതിഷേധ റാലി അക്രമാസക്തമായി. കല്ലേറില്‍ എ.സി.പിക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.