പൗരത്വ നിയമ ഭേദഗതി;കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന്

തിരുവനന്തപുരം:കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കും.പൗരത്വ നിയമഭേദഗതിയിൽ സംസ്ഥാനത്തിനുള്ള എതിർ പ്പ് പ്രമേയത്തിലൂടെ കേന്ദ്രസർക്കാരിനെ അറിയിക്കും.

ലോക്സഭയിലും നിയമ സഭകളിലും നിലവിലുള്ള പട്ടികജാതി- വർഗ സംവരണം പത്ത് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള പ്രമേയവും സഭ അംഗീകരിക്കും. ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് ഇത്. നിയമസഭയിലെ ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയെ ഒ‍ഴിവാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെയും സഭ പ്രമേയം പാസ്സാക്കും.
പൗരത്വ നിയമ ഭേദഗതിക്ക് കേരളം എതിരെന്ന സന്ദേശം നൽകാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് സംസ്ഥാന സർക്കാർ.

Loading...

സമ്മേളനത്തിൽ പൗരത്വ ബില്ലിനെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ നീക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷ നേതാക്കൾ സംയുക്ത ധർണ നടത്തിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി സർവകക്ഷി യോഗവും മത – സാമൂഹ്യ സംഘടന നേതാക്കളുടെ യോഗവും വിളിച്ചു. ഇതിന്റെ തുടർച്ചയായി നിയമസഭയുടെ പൊതുവികാരവും നിയമ ഭേദഗതിക്ക് എതിരെന്ന് അറിയിക്കുകയാണ് സർക്കാർ ലക്ഷ്യം.