സിവില്‍ സര്‍വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു പി എസ് സി 2018 ജൂണ്‍ 3ന് നടത്തിയ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലമറിയാം. കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ വിജയികളുടെ റോള്‍ നമ്പറുകള്‍ ലഭ്യമാണ്.