മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസില്‍ ഫയലുകള്‍ വിളിപ്പിച്ച് സിജെഎം കോടതി

തിരവനന്തപുരം/ മന്ത്രി ആന്റണി രാജു പ്രതിയായ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി കേസ് സംബന്ധിച്ച ഫയലുകള്‍ വിളിച്ച് വരുത്തി.നെടുമങ്ങാട് കോടതിയില്‍ ഉള്ള തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന കേസിലെ ഫയലുകളാണ് കോടതി വിളിച്ചത്. കേസ് 22 തവണ കോടതി പരിഗണിച്ചിട്ടും കോടതിയില്‍ ഹാജരാകുവാന്‍ പ്രതിയായ ആന്റണി രാജി തയ്യാറായിരുന്നില്ല.

16 വര്‍ഷമായി കേസില്‍ വിചാരണ തുടങ്ങാന്‍ കഴിയാത്തത് വലിയ ചര്‍ച്ചയായിരുന്നു. സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ആന്റണി രാജി പ്രതിയായ കേസും ചര്‍ച്ചയായത്.

Loading...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശിയുടെ അടിവസത്രത്തില്‍ നിന്നും 61 ഗ്രാം ഹാഷിഷ് പിടിച്ചതാണ് കേസിന്റെ തുടക്കം. 1994-ല്‍ ഇത് സംബന്ധിച്ച കേസ് പോലീസ് രജിസ്ട്രര്‍ ചെയ്യ്തു. ആന്റണി രാജുവായിരുന്നു കേസ് വാദിച്ചത്. എന്നാല്‍ കേസ് സെഷന്‍സ് കോടതിയില്‍ പരാജയപ്പെട്ടു. ഒരു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ തൊണ്ടിമുതലായ അടിവസ്ത്രം ആന്റണി രാജി ഇടപെട്ട് മാറ്റി എന്നാണ് കേസ്. തുടര്‍ന്ന് ഹൈക്കോടതി പ്രതിയെ വെറുതെവിടുകയായിരുന്നു.

വിദേശിയെ രക്ഷപ്പെടുത്താന്‍ കോടതിയെ കബളിപ്പിച്ചുവെന്നാണ് കേസ്. ഓഗസ്റ്റ് നാലിനാണ് കേസ് വീണ്ടും കോടതി പരിഗണിക്കുന്നത്. വിദേശിയുടെ അടിവസ്ത്രത്തില്‍ നിന്നും ഹാഷിഷ് പിടിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജയമോഹനാണ് കേസില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആദ്യം പരാതിപ്പെട്ടത്.