നാടിന് ഗുണം വരാന്‍ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവിന് -മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന് ഗുണം വരാൻ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം പ്രതിപക്ഷ നേതാവ് രാജിവച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

നാടിന് ഗുണമുണ്ടാകുന്ന എന്തെങ്കിലും നടക്കുമ്പോൾ തങ്ങൾക്ക് അതിൽ കൂട്ടുചേരാൻ പറ്റില്ല എന്നാണ് പ്രതിപക്ഷ നിലപാട്. അതിനെ മോശമായി ചിത്രീകരിച്ച്‌ എതിർക്കും.ലോക കേരള സഭ നല്ലരീതിയിൽ മുന്നോട്ട് പോയിരുന്നു. എല്ലാവരുടെയും സഹകരണം അതിന് ഉണ്ടായിരുന്നു. അതിൻറെ ഗുണവുമുണ്ടായി. അപ്പോഴാണ് ഇതേ പ്രതിപക്ഷ നേതാവ് താൻ ഇനി അതിൽ പങ്കെടുക്കാനില്ലെന്ന് പറഞ്ഞത്. അതേ രീതിയാണ് ഇപ്പോഴുമുണ്ടായിരിക്കുന്നത്.

Loading...

2,26,000 ലേറെ വീടുകൾ ലൈഫിൻറെ ഭാഗമായി കൊടുത്തുകഴിഞ്ഞു. അത്രയേറെ വീടുകൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന നില നിസ്സാരമായ കാര്യമാണോ. ഈ ഒരു നേട്ടത്തെ അങ്ങേയറ്റം താറടിക്കണം. അതിൻറെ ഭാഗമായാണ് ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെക്കുകയെന്ന പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.