കോണ്‍ഗ്രസിന്റെ നയം ജയിച്ച ശേഷം ബിജെപിയില്‍ പോവുക എന്നതാണ് ;മുഖ്യമന്ത്രി

കോണ്‍ഗ്രസുകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിച്ച ശേഷം ബിജെപിയിലേക്ക് പോവുക എന്നതാണ് കോണ്‍ഗ്രസിന്റെ നയമെന്ന് തുറന്നുപറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ കൈപ്പത്തിയില്‍ മത്സരിച്ച് ജയിച്ച് ബിജെപിയില്‍ കോണ്‍ഗ്രസുകാര്‍ കൂടുമാറിയതിന്റെ ഉദാഹരണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോണ്ടിച്ചേരിയും ത്രിപുരയുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണെന്ന് മുഖ്യമന്ത്രി.

മാനന്തവാടിയിലെ സംസ്ഥാന പര്യടനത്തിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.35 പേരെ ജയിപ്പിച്ചാല്‍ കേരളം ഭരിക്കുമെന്ന് ബിജെപി പറയുന്നത് ബാക്കിയുള്ളത് കോണ്‍ഗ്രസില്‍ നിന്നെടുക്കാം എന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് വെറും വില്‍പ്പനച്ചരക്കായി മാറി. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് ആരും പറയില്ല. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസിന്റെ
വോട്ട് ആവിയായിപ്പോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Loading...