മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിനായി ചില മാധ്യമങ്ങൾ ഓവർ ടൈം പണിയെടുക്കുന്നുവെന്ന് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വ്യാജ പ്രചാരണം നടത്തുന്നു. സൂത്രപ്പണികൊണ്ട് തൃക്കാക്കര നിലനിർത്താൻ കഴിയില്ലെന്ന് യു ഡി എഫിന് ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കടവന്ത്രയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത് കേരളമാണ്, ഭരിക്കുന്നത് എൽ ഡി എഫ് ആണ്എന്തും വിളിച്ചു പറഞ്ഞാൽ നാട് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.