ഖുറാന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷമാണ്,മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിശുദ്ധ ഖുറാന്റെ പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് പ്രതിപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഇക്കാര്യത്തില്‍ സ്വയംപരിശോധന നടത്തണം. ബിജെപി- ആര്‍എസ്എസ് ആരോപണം കോണ്‍ഗ്രസും ലീഗും ഏറ്റെടുത്തുതാണ്.ആര്‍എസ്എസിന് അവരുടേതായ ലക്ഷ്യമുണ്ടെന്നും അബദ്ധം പ്രതിപക്ഷം തിരിച്ചറിഞ്ഞ് കുഞ്ഞാലികുട്ടിയുള്‍പ്പടെയുള്ളവര്‍ ഏറ്റ് പറയണെമന്നും മുഖ്യമന്ത്രി പറഞ്ഞു.ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന പേരില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയും ആര്‍എസ്എസുമാണ്.

ഇവര്‍ ഇത്തരം പ്രചരണനടത്തുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം.എന്നാല്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസും ലീഗുമെല്ലാം അതേപ്രചരണംനടത്തി.യുഎഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതിയുമായി രംഗത്തെി.ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പിന്നീട് കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കുന്ന ആദ്യ സര്‍ക്കാരാണ് ഇതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.

Loading...

എന്തടിസ്ഥാനത്തിലായിരുന്നു ഈ ആരോപണം.ഇങ്ങനെ ഉന്നയിച്ചത് ആര്‍ക്കു വേണ്ടിയാണ്.എന്തിനായിരുന്നു അവര്‍ ഖുറാനെ വിവാദത്തിലേക്ക് കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചേദിച്ചു.ഇപ്പോള്‍ തിരിഞ്ഞ് കുത്തുമെന്നായപ്പോള്‍ കുഞ്ഞാലികുട്ടിയുള്‍പ്പടെുള്ളവര്‍ ഉരുണ്ടുകളിക്കുകയാണ്.പറ്റിയ തെറ്റ് തിരിച്ചറിഞ്ഞ് ലീഗ് ഉള്‍പ്പടെയുള്ളവര്‍ ഏറ്റ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു