ഷാനിമോള്‍ ഉസ്മാന്‍ വനിതാ കമ്മീഷനെ വിമര്‍ശിക്കുന്നത് കുശുമ്പ് കൊണ്ട്; മുഖ്യമന്ത്രി

വനിതാ കമ്മീഷനെ വിമര്‍ശിച്ച ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എക്കെതിരെ മുഖ്യമന്ത്രി. വനിതാ കമ്മീഷന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ വനിതാ കമ്മീഷനെ വിമര്‍ശിക്കുന്നത് കുശുമ്പ് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമതിരായ അക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സി.പി.എമ്മുകാര്‍ ഉള്‍പെട്ട പീഡനക്കേസുകള്‍ വനിതാ കമ്മീഷന്‍ മാറ്റിവെക്കുന്നുവെന്ന് ഷാനിമോള്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷത്ത് നിന്ന് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കര്‍ ഈ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് സ്ത്രീകള്‍ അക്രമത്തിന് ഇരയാകുമ്പോള്‍ അതിനെപ്പറ്റി സംസാരിച്ച വനിത എംഎല്‍യെ പരിഹസിച്ച് മുഖ്യമന്ത്രി. ഇതാണോ മുഖ്യ നിങ്ങള്‍ മുന്നോട്ട് വെക്കുന്ന സ്ത്രീ സ്വാതന്ത്ര്യം.

Loading...

സംസ്ഥാന വനിതാ കമ്മിഷനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് അടിയന്തിര പ്രമേയ നോട്ടീസില്‍ ആരോപിച്ചത്. പാര്‍ട്ടിക്കാര്‍ക്കെതിരെയുള്ള കേസുകള്‍ വനിതാ കമ്മീഷന്‍ എടുക്കാറില്ല. കമ്മീഷന്‍ അധ്യക്ഷ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതെന്തിന്? പോക്‌സോ കേസുകളില്‍ കേരളം ഒന്നാമതാണ്. ഗാര്‍ഹിക പീഡനത്തിന് 3 മാസത്തിനുള്ളില്‍ 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടി. ഇരകള്‍ക്കും വേട്ടക്കാര്‍ക്കും ഒപ്പം പോകുന്ന രീതി ആയതിനാലാണ് കേസ് കൂടുന്നത്. വാളയാര്‍ കേസില്‍ എന്ത് കൊണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ മൗനം പാലിക്കുന്നു ഷാനിമോള്‍ ചോദിച്ചു. എന്നാല്‍ വനിതാ കമ്മീഷനെ തൊട്ടപ്പോള്‍ മുഖ്യന് കൊണ്ടു. വനിതാ കമ്മീഷനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം കുശുമ്പ് കൊണ്ടാണെന്ന മുഖ്യമന്ത്രി പരിഹാസിച്ചു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി.

സംസ്ഥാനത്തെ വനിതകള്‍ക്കായ് ശബ്ദം പോലും ഉയര്‍ത്താത്ത വനിത കമ്മീഷനെ തൊട്ടാല്‍ മാത്രം മുഖ്യനും കൂട്ടര്‍ക്കും പൊള്ളും. എന്നാല്‍ സംസ്ഥാനത്തുടനീളം സ്ത്രീകളും പെണ്‍കുട്ടികളും എന്തിന് പിഞ്ചുകുട്ടികള്‍ പോലും അക്രമത്തിനിരയായാലും മുഖ്യന് അതൊന്നും പ്രശ്‌നമേയല്ല. സ്വന്തം പാര്‍ട്ടിയിലുള്ള സ്ത്രീകളെ പാര്‍ട്ടി നേതാക്കന്മാര്‍ അക്രമിച്ചാലും ഒരക്ഷരം മിണ്ടില്ല പിന്നെയല്ലെ പുറത്തുള്ളവരുടെ കാര്യം. വനിത കമ്മീഷന്‍ പോലും അത് കൈയ്യുംകെട്ടി നോക്കി നില്‍ക്കും. നടിമാര്‍ക്കോ ആക്ടിവിസ്റ്റുകള്‍ക്കോ അല്ലെഹ്കില്‍ പാര്‍ട്ടിയിലെ ഉന്നതരായ സ്ത്രീകള്‍ക്കോ കൊണ്ടാലേ അത് വനിതാ കമ്മീഷനെ പൊള്ളിക്കു. അപ്പോള്‍ മാത്രം വനിത കമ്മീഷന്‍ രംഗത്ത് ഇറങ്ങും. മുഖ്യനും അപ്പോഴേ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഓര്‍മ്മ വരൂ. അപ്പോള്‍ തന്നെ വേണേല്‍ ഒരു മതിലും ചങ്ങലയും നടത്തും. സംസ്ഥാനത്തെ സാധാരണ സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചാലും അതൊന്നും മുഖ്യനേയും വനിതാ കമ്മീഷനേയും ബാധിക്കില്ല. ഇതാണ് മുഖ്യമന്ത്രി വാതോരാതെ പറയുന്ന സ്ത്രീ സ്വാതന്ത്ര്യം സ്ത്രീ സമത്വം.

സ്ത്രീ സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വലിയ വാക്‌പോര് സഭയില്‍ നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നു എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും എംഎല്‍എ ആരോപിച്ചു. വെള്ളറടയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് നല്‍കിയത്. സംസ്ഥാന വനിതാ കമ്മിഷനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് അടിയന്തിര പ്രമേയ നോട്ടീസില്‍ ആരോപിച്ചു. പാര്‍ട്ടിയേയും വനിതാ കമ്മീഷനേയും തൊട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല. തുടര്‍ന്ന് ഷാനിമോല്‍ ഉസ്മാന് മറുപടി നല്‍കുമ്പോവാണ് മുഖ്യന്‍ പരിഹസിച്ചതും.

വിശദമായ മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നോട്ടീസിന് നല്‍കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് ബോധവത്ക്കരണത്തിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാകും ഇനി മുതല്‍ അന്വേഷിക്കുക. റേഞ്ച് ഐ.ജിക്കാവും മൊത്തം ചുമതലയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും. എല്ലാ ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വനിതാ കമ്മീഷനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ആക്ഷേപം കുശുമ്പ് കൊണ്ടാണെന്ന പരിഹാസവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി.