മൊബൈലില്‍ സംസാരിച്ച് കിണറ്റില്‍ വീണ യുവതിയ രക്ഷിച്ച എസ്.ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

കോഴിക്കോട്: ഉത്സവപ്പറമ്പില്‍ ഫോണില്‍ സംസാരിച്ച് കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ച എസ്‌ഐക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. എസ്‌ഐ ജലീല്‍ കറുത്തേടത്തിനെയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. പ്രതിസന്ധിഘട്ടം വന്നപ്പോള്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇത് അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി. ഫേസ്ബുക്കില്‍ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി എസ്‌ഐയെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ചത്.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്,

തിരൂർ വൈരങ്കോട് ഉത്സവത്തിനിടെ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ തിരൂർ എസ്. ഐ ജലീൽ കറുത്തേടത്തിനും സഹപ്രവർത്തകർക്കും അവർക്കു പിന്തുണ നൽകിയ നാട്ടുകാർക്കും അഭിനന്ദനങ്ങൾ. ഫോൺ ചെയ്യുന്നതിനിടയിൽ ആൾമറയില്ലാത്ത കിണറിൽ വീണുപോയ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെ നേതൃത്വം നൽകുകയുണ്ടായി. ഫയർ ഫോഴ്സ് വരുന്നതിനു മുൻപു തന്നെ അദ്ദേഹം അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി. ഒരു പ്രതിസന്ധി ഘട്ടത്തിൽ ധീരത കൈവിടാതെ അദ്ദേഹം പ്രവർത്തിച്ചു. അനുകരണീയമായ മാതൃകയാണിത്.

Loading...

ഉല്‍സവം കാണാന്‍ വേണ്ടി വൈരങ്കോടുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തിയത് ആയിരുന്നു എടക്കുളം സ്വദേശിനിയായ ഇരുപത്തി നാലുകാരി. രാത്രി ഒന്‍പതര യോടെ ഏറ്റവും ആകര്‍ഷകരമായ രാത്രി വരവ് കണ്ട് ആസ്വദിക്കുന്നതിന് ഇടെ സുഹൃത്തിന്റെ ഫോണ്‍ വിളി എത്തി. ഉത്സവ പറമ്പില്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഉച്ചത്തിലെ ശബ്ദം ഒഴിവാക്കാന്‍ വേണ്ടി ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ പിന്നിലേക്ക് നടന്നു.

ഈ സമയം അരികില്‍ ഉണ്ടായിരുന്ന പൊട്ട കിണര്‍ യുവതി ശ്രദ്ധിച്ചില്ല. മറയും ഇല്ലാതിരുന്നതിനാല്‍ യുവതിക്ക് കിണര്‍ ഉണ്ടെന്ന് മനസിലായതും ഇല്ല. ഫോണ്‍ വിളിയില്‍ മുഴുകി മറ്റൊന്നും ശ്രദ്ധിക്കാതെ ഉത്സവ പറമ്പിലെ ശബ്ദത്തില്‍ നിന്നും രക്ഷ പ്പെടാന്‍ നടന്ന് നടന്ന് ഒടുവില്‍ യുവതി പൊട്ട ക്കിണറിലേക്ക് വീഴുകയാണ് ഉണ്ടായത്. കിണറില്‍ വെള്ളവും ഉണ്ടായിരുന്നു. എന്നാല്‍ കൈയ്യില്‍ നിന്നും ഫോണിന്റെ പിടി യുവതി വിട്ടിരുന്നില്ല. ഫോണ്‍ തെറിച്ച് പോകാഞ്ഞത് യുവതിക്ക് തുണയായി.

ഒടുവില്‍ പൊട്ട കിണറില്‍ കിടന്നു കൊണ്ട് ഇതേ ഫോണില്‍ നിന്നും യുവതി ബന്ധുക്കളെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ ഓടി ക്കൂടി. ഈ സമയം ഉത്സവ പറമ്പില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തിരൂര്‍ എസ് ഐ ജലീല്‍ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. എന്നാല്‍ കിണറില്‍ ഇറങ്ങാനുള്ള യാതൊരു സാമഗ്രികളും ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സും വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് എത്തി.

ഫയര്‍ ഫോഴ്‌സെത്തിയ ഉടന്‍ കയര്‍ ഉപയോഗിച്ച് അതിസാഹസികമായി കിണറ്റില്‍ ഇറങ്ങി യുവതിയെ പുറത്തെത്തിക്കുക ആയിരുന്നു. യുവതിയെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് പകച്ച് നില്‍ക്കാതെ ഞൊടിയിണയില്‍ യുവതിയെ രക്ഷിക്കാനായി വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ എസ്. ഐ ആണ് ഇപ്പോള്‍ തിരൂരിലെ താരം. യുവതിയെ പുറത്തെത്തിച്ച ഉടന്‍ എസ് ഐക്കും പോലീസിനും ഏവരും ജയ് വിളിച്ചു.