സംസ്ഥാനത്ത് അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ അറിയാം;മാര്‍ഗരേഖ നാളെ പുറത്തിറങ്ങിയേക്കും

തിരുവന്തപുരം:അഞ്ചാം ഘട്ട ഇളവുകളില്‍ ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് നാളെ ഉന്നതതല യോഗം യോഗം ചേരും. ആരാധാനാലയങ്ങള്‍ മാളുകള്‍ എന്നിവ തുറക്കണമോ എന്ന് യോഗം ചര്‍ച്ച ചെയ്യും.അഞ്ചാം ഘട്ടത്തിലെ ഇളവുകള്‍ക്കുളള സംസ്ഥാന മാര്‍ഗ്ഗ രേഖ നാളെ പുറത്തിറക്കിയേക്കും.പൊതു ഗതാഗതം ഉണ്ടാകുമോ എന്നും നാളെ അറിയാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.ഇതിന് ശേഷം ഇളവുകളില്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കും.

ആരാധാനാലയങ്ങള്‍ ,മാളുകള്‍, ഹോട്ടല്‍ ,റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കണമോ എന്ന് സംസ്ഥാനത്തിന് തീരുമാക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.പൊതുഗതാഗതം ആരംഭിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്‌തേക്കും. അന്തര്‍സംസ്ഥാന യാത്രയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളുടെ നിലപാടനുസരിച്ചാകും തുടര്‍നടപടിയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.ഇളവുകള്‍ ഉണ്ടായാല്‍ തന്നെ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.അകലം പാലിച്ചുകൊണ്ട് മാത്രമേ കെ എസ്ആര്‍ടിസി യാത്രകള്‍ അനുവദിക്കുകയുള്ളു

Loading...

അതേസമയം കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.