വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു; തെളിവുകൾ പുറത്ത് വിട്ട് ഗവർണർ

തിരുവനന്തപുരം. കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ നിമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവര്‍ണര്‍. കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കുവനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത്. ഇതുസംബന്ധിച്ച തെളിവുകളും ഗവര്‍ണര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തുകളാണ് ഗവര്‍ണര്‍ പുറത്ത് വിട്ടത്. കണ്ണൂര്‍ സര്‍വകലാശാലയിലെ വിസിയെ പുനര്‍നിയിമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി.

എന്നാല്‍ വിസി നിയമനത്തില്‍ വെയിറ്റേജ് നല്‍കാമെന്ന് താന്‍ പറഞ്ഞുവെന്ന ഗവര്‍ണര്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കൂടുതല്‍ നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയതെന്ന് അദ്ദേഹം പറയുന്നത്. എന്നാല്‍ വിസി നിയമനത്തില്‍ താന്‍ അവശ്യപ്പെടാതെ തന്നെ എജി യുടെ നിയമോപദേശം തനിക്ക് ലഭിച്ചു. നിയമനം നിയമവിധേയമല്ലെന്ന താന്‍ ചുണ്ടിക്കാട്ടിയിരുന്നു.

Loading...

മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം കൂടിയതോടെ വിസി സ്ഥാനത്ത് തുടരാനില്ലെന്ന് താന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമനത്തിന്റെ നടപടി ക്രമങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടാതായി ഗര്‍ണര്‍ പറയുന്നു. 2021 ഡിസംബറിലാണ് ഇത് സംബന്ധിച്ച് ആദ്യ കത്ത് താന്‍ മുഖ്യമന്ത്രിക്ക് അയച്ചത് എന്നാല്‍ സ്ഥാനത്ത് തുടരണമെന്നാണ് ലഭിച്ച മറുപടി.

അതേസമയം ചാന്‍സിലര്‍ സ്ഥാനം ഒഴിയുവാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കികൊള്ളുവാനും താന്‍ അതില്‍ എത്രയും വേഗത്തില്‍ ഒപ്പിടാമെന്നും അറിയിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തി തന്നെ കണ്ടു. പിന്നീടും നിരവധി കത്തുകള്‍ ലഭിച്ചു. ജനുവരിയിലാണ് അവസാനത്തെ കത്ത് ലഭിച്ചത്. ചാന്‍സിലറയി തുടരണമെന്നും സര്‍വകലാശാലയില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും കത്തില്‍ പറഞ്ഞു.