ആടുജീവിതത്തിന്റെ ഷൂട്ടിംഗിനിടയില്‍ പൃഥ്വിയും സംഘവും ജോര്‍ദാനില്‍ കുടുങ്ങി;മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം : പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലായിരുന്നു സംഘം. എന്നാല്‍ കൊറോണ പശ്ചാത്തലത്തില്‍ അവിടെയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ സംഘം അവിടെ കൂടുങ്ങുകയും ചെയ്തു. ഇപ്പോള്‍ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരിക്കുകയാണ്. എംബസി അധികൃതര്‍ സംഘവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ നല്‍കി. സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ പൃഥ്വിരാജും സംഘവും താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയിലായി. ഇതോടെയാണ് സംഭവത്തില്‍ ഇടപെടാൻ നോര്‍ക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര നിർദ്ദേശം നൽകിയത്. ഇതോടെയാണ് സംഭവത്തില്‍ ഇടപെടാൻ നോര്‍ക്കയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര നിർദ്ദേശം നൽകിയത്.

Loading...

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഒരു മലയാളം ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.

തിരുവല്ലയിലെ അയ്യൂരിൽ 2018 മാർച്ച് 1ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2018 ഏപ്രിൽ ആദ്യം തന്നെ കേരളത്തിലുള്ള ചിത്രീകരണം പൂർത്തിയായി. ബാക്കി ചിത്രീകരണം ജൂണിലേക്ക് മാറ്റി വെക്കുകയും ചെയ്തു. കൂടാതെ 27 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ്.