മുക്കുവന്റെ ഫണ്ട് ഫണ്ട് മുക്കിയ മുഖ്യമന്ത്രി, കാവലാൾ തന്നെ കട്ടു മുടിച്ചു- സോഷ്യൽ മീഡിയ

മുഖ്യമന്ത്രി പിണറായി വിജയന്‌ നേർക്ക് വീണ്ടും ഗുരുതരമായ ആരോപണം. അദ്ദേഹം സർക്കാർ ചിലവിൽ വിമാനം ബുക്ക് ചെയ്ത് മധുരയിൽ പാർട്ടി സമ്മേളനത്തിനു പോയി എന്നാണ്‌ പുതിയ ആരോപണം.പിണറായി വിജയൻ ദുരിത നിവാരണ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റർ യാത്ര ചെയ്ത് പാർട്ടി പരിപാടിക്ക് പോയി എന്ന ആരോപണം വന്നതിനു തൊട്ട് പിന്നാലെയാണ്‌ പുതിയ ആരോപണം. പിണറായി വിജയൻ ഹെലികോപ്റ്റർ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ പ്രതികരണമാണ്‌ ഉണ്ടാകുന്നത്. മുക്കുവന്റെ ഫണ്ട് മുഖ്യമന്ത്രി മുക്കി എന്നും കാവലാൾ കട്ട് മുടിച്ചു എന്നും പിണറായിക്കെതിരേ രോഷം ഉയരുകയാണ്‌.

ഓഖി ദുരിത മേഖല സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വാടകയിനത്തില്‍ ചിലവായ പണം ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ചിലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നു. ഹെലികോപ്ടറിന്റെ വാടക കൊടുത്തത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി എന്ന നിലയില്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ സാധാരണ സര്‍ക്കാരാണ് കാര്‍ വാടക കൊടുക്കുന്നത്. മുഖ്യമന്ത്രിയായാലും മന്ത്രിയായാലും യാത്രക്കുള്ള പണം ഏതു കണക്കില്‍നിന്നാണ് കൊടുക്കുന്നതെന്ന് ചോദിക്കാറില്ല. സാധാരണ ഉദ്യോഗസ്ഥരാണ് അക്കാര്യങ്ങള്‍ ചെയ്യുന്നത്. ഇവിടെയും അതു മാത്രമാണ് സംഭവിച്ചത്.ഓഖി ദുരന്തത്തില്ന്റെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്ററിൽ പാർട്ടി സമ്മേളനത്തിനു പോയി എന്നതാണ്‌ വിവാദമായത്. സഭവം കൈയ്യോടെ പിടികൂടിയപ്പോളാണ്‌ വിശദീകരണവുമായി എത്തുന്നത്.സഭം പുറത്തായതോടെ തിരുവനന്തപുരം തീരദേശ മേഖലയിലും വൻ പ്രതിഷേധം ഉയരുന്നു.