കേരളത്തെ മഴക്കെടുതി ​ഗുരുതരമായി ബാധിച്ചു; ദുരന്തബാധിതർക്ക് എല്ലാ സഹായവും നൽകും;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഴക്കെടുതി ​ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 12 മുതൽ ആരംഭിച്ച കനത്ത മഴയിൽ ഇന്നു വരെ 42 പേരാണ് സംസ്ഥാനത്ത് മഴക്കെടുതി മൂലം മരിച്ചതെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് ആകെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3859 പേർ കഴിയുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം തന്നെ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട ജാ​ഗ്രതകളും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ക്യാമ്പുകളിൽ കൊവിഡ് പകരാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിൽ പുറത്ത് നിന്നുള്ളവരുടെ സമ്പർക്കം ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ സേവനം ക്യാമ്പുകളിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി.