സ്‌കൂല്‍ തുറക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗത സംവിധാനങ്ങള്‍ ക്രമീകരിക്കുമെന്നും സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും പ്രത്യേക പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാര്‍ഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു. മാര്‍ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്‌കൂളുകള്‍ക്കും നല്‍കും.

Loading...

അടുത്ത മാസം ഇരുപതിന് മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ ബസുകള്‍ പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വാഹനങ്ങളില്‍ കരുതണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. സ്‌കൂള്‍ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രമേ പാടുള്ളുവെന്നും സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

buy office 2019 pro