ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിടി തോമസിന്റെ അടിയന്തിര പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. സ്വന്തം നേതാക്കള്‍ പ്രതിരോധത്തിലായാലും വേണ്ടില്ല, ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരി തേയ്ക്കാന്‍ കിട്ടുന്ന അവസരം പാഴാക്കില്ല എന്ന നിലപാടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാന്‍ കോണ്‍ഗ്രസ് എപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ശക്തമായ നടപടി വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീ. സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്നാണ് മറ്റൊരു ആരോപണമായി പറയുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ പേരില്‍ എന്തെങ്കിലുമൊരു കുറ്റം കണ്ടെത്തപ്പെട്ടിട്ടുണ്ടോ. ഏതാനും ചില പരാതികളുടെ അടിസ്ഥാനത്തില്‍ വ്യക്തത വരുത്തുന്നതിനായി അദ്ദേഹത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...