നിക്ഷിപ്ത താത്പര്യങ്ങളുമായി അന്വേഷണ ഏജന്‍സികള്‍ ഇങ്ങോട്ടു വരെണ്ട അവിടെ ഇരുന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാം കേരളത്തില്‍ വട്ടമിട്ട് പറക്കുകയാണ്. വികല മനസുകളുടെ താത്പര്യത്തിന് അനുസരിച്ച് തുള്ളുന്ന നിക്ഷിപ്ത താത്പര്യങ്ങളുമായി അന്വേഷണ ഏജന്‍സികള്‍ ഇങ്ങോട്ടു വരെണ്ട അവിടെ ഇരുന്നാല്‍ മതിയെന്നും പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

കേരളത്തിലെ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നു. ഉദ്യോഗസ്ഥരുടെ മനോബലം തകര്‍ക്കുന്നു.ഞങ്ങളെ ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അത് കൃത്യമായി തന്നെ നിറവേറ്റും. അതിനിടക്ക് അന്വേഷണ ഏജന്‍സികള്‍ വരണ്ട.കുത്തകകളുടെ വക്കാലത്തുമായി ആരും ഇവിടേക്കുവരണ്ടെന്നും പ്രതിപക്ഷത്തിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Loading...