ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി, ‘ആരെങ്കിലും പറയുന്നത് കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കരുത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണ്. ആ സ്ഥാനം ഉള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറാകണം ആരെങ്കിലും പറയുന്നത് കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരു് ഭാഗം മാത്രം പരിശോധിച്ചാല്‍ പോരെന്നും, ഫയലില്‍ പ്രതിപക്ഷം ചിലതു വിട്ടുവെന്നും മുഖ്യമന്ത്രി. ചീഫ് സെക്രട്ടറിയുടെ അടുത്ത് ഫയല്‍ തനിയെ നടന്ന് പോയത് അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചീഫ് സെക്രട്ടറി കാണുക എന്ന് മുഖ്യമന്ത്രി എഴുതി. അഭിപ്രായം തേടിയതാണ്. ഫയലില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് ചീഫ് സെക്രട്ടറി കാണണമെന്ന് അഭിപ്രായം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.പരിശോധിക്കാന്‍ പറഞ്ഞ കാര്യം എന്തിനാണ് മറച്ച് വച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Loading...

ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം. ഒരു തവണയല്ല, മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ അഭിപ്രായം തേടിയത്. ഒരു പദ്ധതിയുമായും ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല. നടക്കുകയും ഇല്ല. ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവിയ്ക്കുള്ള പദ്ധതികള്‍ നിര്‍ത്തുകയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഒരു പദ്ധതിയിലും ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കുകയുമില്ല
ആരോപണം കൊണ്ട് ഒരു പമ്ദ്ധതിയും നിര്‍ത്തില്ലകേരളത്തിനെ വൈദ്യുതി വാഹനത്തിന്റെ ഹബ്ബ് ആയി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ഇവിടെ നിന്ന് മാറ്റിക്കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.