ചാനുവിൻ്റെ വിജയം കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെ;അഭിനങ്ങളുമായി മുഖ്യമന്ത്രി

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാന താരമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി മീരാബായിയെ അഭിനന്ദിച്ചത്. ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങൾ. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിൻ്റെ വിജയം ഒളിമ്പിക്സിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി.

നിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടിയത്. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജർക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. 202 കിലോ ഉയർത്തിയാണ് ചരിത്രനേട്ടം. സ്‌നാച്ചിൽ 87 കിലോയും ജർക്കിൽ 115 കിലോയും അനായാസം കീഴടക്കി. ഒളിംപി‌ക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ചാനു.

Loading...