‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’; വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി

നാല്‍പത്തി രണ്ടാം വിവാഹ വാര്‍ഷികത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാര്‍ഷികമാണെന്ന് അറിയിച്ചത്. ‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’എന്ന കുറിപ്പോടുകൂടിയാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇരുവരുടെയും ചിത്രം പങ്കുവെച്ചത്.

പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. 1979 സെപ്തംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയില്‍ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍.

Loading...