കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ടലംഘനം;യുഡിഎഫ് പരാതി നല്‍കി

സംസ്ഥാനത്തെ മൂന്നാംഘട്ട തദ്ദേശ തെരഞ്ഞടുപ്പ് നാളെ നടക്കാനിരിക്കെ വിവാദത്തിലായി മുഖ്യമന്ത്രിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം. മുഖ്യമന്ത്രിയടക്കം വോട്ടുചെയ്യാന്‍ പോകുന്ന കണ്ണൂരില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റചട്ടലംഘനം ആയിരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ വ്യക്തമാക്കി. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഇതാണ് വലിയ വിവാദത്തിന് വഴി വെച്ചത്.

വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎൽഎ സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസനും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Loading...