ജനാധിപത്യ മതേതരത്വ ചേരിക്ക് കനത്ത നഷ്ടം, എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എം പി വീരേന്ദ്ര കുമാറിന്റെ അന്ത്യത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ വിയോഗം ജനാധിപത്യ മതേതരത്വ ചേരിക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീരേന്ദ്രകുമാറുമായി പതിറ്റാണ്ടുകളുടെ വ്യക്തിബന്ധം ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഭിന്നചേരിയിലായിരുന്നപ്പോഴും അദ്ദേഹവുമായി വ്യക്തിബന്ധം സൂക്ഷിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഒരു ജയിലില്‍ ഒരുമിച്ച് കഴിഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷംവരെ അചഞ്ചലമായി പോരാടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ സാഹിത്യ മാധ്യമ രംഗത്തെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ രാജ്യസഭാംഗമാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് കല്‍പറ്റയില്‍ നടക്കും.