വ്യക്തിപരമായ മാനസികസമ്മർദം പൊതുജനങ്ങളോടുള്ള ഇടപെടലിൽ പ്രതിഫലിക്കരുത്;പൊലീസിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിന് നിർദേശങ്ങൾ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ ദുർബലപ്പെടുത്താൻ ആ​ഗ്രഹിക്കുന്ന ഒരു വിഭാ​ഗം സമൂഹത്തിൽ ഉണ്ടെന്നും ഇവർ പൊലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി. പോലീസിനെതിരെ പരാതികൾ ഉണ്ടാകുമ്പോൾ ആ പരാതി ശരിയാണോ എന്ന് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാരും സബ്ഡിവിഷൻ ഓഫീസർമാരും അക്കാര്യം പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രശംസനീയമായ നിലയിൽ സേവനമനുഷ്ഠിക്കുന്ന സേനയുടെ യശസ്സിനെ ബാധിക്കുന്ന സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തിപരമായി മാനസികസമ്മർദ്ദം ഉണ്ടായാൽ അത് പൊതുജനങ്ങളോടുള്ള ഇടപെടലിൽ പ്രതിഫലിക്കരുത്. സമചിത്തതയോടെയും പ്രകോപനപരമല്ലാതെയും പൊതുജനങ്ങളോട് പെരുമാറാൻ കഴിയണം. കൃത്യനിർവഹണം നിയമപരവും നടപടിക്രമങ്ങൾക്ക് അനുസൃതവുമാണെന്ന് ഉറപ്പുവരുത്തണം’, മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Loading...