മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയപ്പോൾ​ എതിരേറ്റത് ആളൊഴിഞ്ഞ കസേരകൾ

തിരുവനന്തപുരം: ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞ കസേരകൾ കണ്ട് മടങ്ങി ഇരിക്കുക ആണ്. വ്യാപാരി വ്യവസായി സമിതി യുടെ സംസ്ഥാന സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചത് ആൾ ഒഴിഞ്ഞ കസേരകൾ ആയിരുന്നു. വ്യാപാരി വ്യവസായി സമിതി യുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു മുഖ്യമന്ത്രി.

വൈകുന്നേരം അഞ്ച് മണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ച് ഇരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യ സമയത്ത് എത്തുകയും ചെയ്തു. എന്നാല് ആളൊഴിഞ്ഞ കസേരയും വേദിയും ആണ് മുഖ്യമന്ത്രി കണ്ടത്. ഇതോടെ കാറിൽ നിന്നും പുറത്തേക്ക് പോലും ഇറങ്ങാതെ ഡ്രൈവറോട് വണ്ടി തിരിച്ചു വിടാൻ ആവശ്യ പെടുക ആയിരുന്നു.

Loading...

നായനാർ പാർക്കിലെ വേദിയിൽ വച്ചായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കൃത്യം അഞ്ചു മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടർന്ന് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് പ്രകാരം അഞ്ച് മണിക്ക് മുഖ്യമന്ത്രി എത്തുമ്പോൾ നായനാർ പാർക്കിൽ ഉണ്ടായിരുന്നത് പൊലീസും മാദ്ധ്യമപ്രവർത്തകരും ഗാനമേള നടത്താനുള്ള ഓർക്കസ്ട്ര സംഘവും മാത്രമായിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനം വേദിക്ക് അഭിമുഖമായി വന്ന് നിർത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. ആളുകൾ എത്തിയിട്ടില്ലെന്ന് പൊലീസുകാർ മുഖ്യമന്ത്രിയെ അറിയിക്കുക ആയിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയെ സ്വീകരിക്കാൻ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആരും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല സമിതിയുടെ പ്രകടനം വരുന്നതേ ഉള്ളൂ എന്നും പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെ ചടങ്ങ് ഉദ്ഘാടനം ചെയ്യാതെ മുഖ്യമന്ത്രി മടങ്ങുക ആയിരുന്നു.

അതേസമയം പൗരത്വഭേദഗതി നിയമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പെന്നാണ് സുധാകരന്റെ ആരോപണം.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എം പി നയിക്കുന്ന രാഷ്ട്ര രക്ഷാ മാർച്ച് വ്യാഴാഴ്ച്ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നും തുടങ്ങും ഉച്ചയ്ക്ക് 2.30 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചു മണിക്ക് സ്‌റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്യും.

സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നിലപാട് പൂർണമായും ശരിയാണ്. യോജിച്ച പ്രക്ഷോഭം വേണമെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് യാതൊരു അർഹതയുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ കേസെടുക്കുന്ന പിണറായി വിജയന്റെ നിലപാട് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പിണറായി ആദ്യമായി നിയമസഭയിലെത്തിയത് ബിജെപി വോട്ടു കൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു.