കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ഒട്ടും വേദനയില്ല ആരും ശങ്കിച്ച് നില്‍ക്കേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം തൈക്കാട്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് കൂടി സ്വീകരിച്ചാല്‍ മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാകും. വാസ്കിൻ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

വാക്സിനേഷൻ സ്വീകരിക്കാനായി ആരും ശങ്കിച്ചു നിൽക്കേണ്ട, തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ലെന്നും കുത്തിവയ്പ്പിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വെച്ചാണ് മന്ത്രി വാക്സിൻ എടുത്തത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഇന്നലെ വാക്സിൻ സ്വീകരിച്ചിരുന്നു.

Loading...