ഒപ്പ് എന്റേത് തന്നെ;വ്യാജ ഒപ്പ് ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം; ഇന്നത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ച വിവാദസംഭവമായിരുന്നു മുഖ്യമന്ത്രിയുടെ വ്യാജഒപ്പെന്ന പേരില്‍ ഉയര്‍ന്നുവന്ന ആരോപണം.മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഒപ്പുവെച്ച ഫയലിലെ ഒപ്പ് വ്യാജമാണെന്നായിരുന്നു ബിജെപി നേതാവ് സന്ദീപ് വാര്യയുടെ ആരോപണം. മുഖ്യമന്ത്രി വിദേശത്ത് ആയിരുന്നപ്പോള്‍ എങ്ങനെയാണ് ഫയലില്‍ ഒപ്പിട്ടത് എന്നായിരുന്നു ആരോപണം. തെളിവുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സന്ദീപ് വാര്യര്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു.

ചികിത്സയ്ക്കായി അമേരിക്കയില്‍ 2018 ല്‍ പോയപ്പോള്‍ തന്റെ പരിഗണനയില്‍ വന്ന ഫയലുകളെല്ലാം തന്നെ താന്‍ ഒപ്പിട്ട് തിരിച്ചയച്ചിരുന്നു. എല്ലാം ദിവസവും ഓഫീസില്‍ നിന്നും ഫയലുകള്‍ അയക്കുമെന്നും അതെല്ലാം താന്‍ ഒപ്പിട്ട് തിരിച്ച് അയക്കാറുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐപാഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഡിജിറ്റല്‍ ഫയല്‍ പരിശോധിച്ച് ഒ്പപിടുന്നതിന് സാധാരണ രീതികളുണ്ടെന്നും എന്റെ കമ്പ്യൂട്ടറില്‍ അങ്ങനെ ഫയല്‍ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനകത്ത് താന്‍ ഒപ്പിടാറുണ്ട്. ആ ഒപ്പ് വ്യാജമല്ല, ഡിജിറ്റല്‍ ഒപ്പാണെന്നും ഫിസിക്കല്‍ ഒപ്പ് അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിങ്ങളുടെ കൈയില്‍ മാത്രമല്ല എന്റെ കൈയിലും ഇത് ഉണ്ടെന്ന് പറഞ്ഞ് ഐ പാഡ് ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Loading...