രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു അച്ഛനാകേണ്ടിയിരുന്ന അഖിലേഷ് കണ്ണീരോര്‍മ

കോഴിക്കോട് : കേരളത്തെ വിറങ്ങലിപ്പിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് കേരളം. പൈലറ്റും സഹപൈലറ്റും അടക്കം മരണത്തിന് കീഴടങ്ങേണ്ടി വന്ന ആ അപകടത്തില്‍ നിരവധി പേര്‍ ഇപ്പോഴും മരണത്തോട് മല്ലടിച്ച് ഗുരുതരാവസ്ഥിയില്‍ കിട്കകുകയാണ്. അതേസമയം ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന്റെ വിയോഗം കണ്ണീരോര്‍മ ആയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ അഖിലേഷ് ഒരു അച്ഛനാകുമായിരുന്നു. സ്വന്തം കണ്‍മണിയെ ഒരു നോക്ക് കാണാന്‍ പോലു കഴിയാതെയാണ് അഖിലേഷ് ഓര്‍മയാകുന്നത്.

32 വയസ്സുകാരനായ അഖിലേഷ് 2017ലാണ് എയര്‍ ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിച്ചത്. 2017ലായിരുന്നു വിവാഹവും. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയാണ്. ലോക്ക്ഡൗണിന് മുന്‍പാണ് അഖിലേഷ് അവസാനമായി വീട്ടില്‍ വന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് നിറഞ്ഞ ആരവങ്ങള്‍ക്ക് നടുവിലേക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍ പറന്നിറങ്ങിയിരുന്നു . അഖിലേഷിന്റെ ജീവനെടുത്ത ഇതേ വിമാനത്താവളത്തില്‍. അതേ റണ്‍വേയില്‍. . അഖിലേഷ് അടക്കമുള്ള എയര്‍ ഇന്ത്യ സംഘത്തെ അന്ന് കയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. മെയ് 8നായിരുന്നു സംഭവം.

Loading...

എന്നാല്‍ ഇന്നലെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായില്‍ നിന്നും കരിപ്പൂരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മരണത്തിലേക്കായി.ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ആദ്യ വന്ദേഭാരത് യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റന്‍ മൈക്കേല്‍ സല്‍ദാനയ്ക്ക് പ്രിയപ്പെട്ട പൈലറ്റായിരുന്നു അഖിലേഷ്. വളരെ ആത്മാര്‍ഥതയുള്ള പൈലറ്റ് എന്നാണ് അഖിലേഷിനെ കുറിച്ച് പറഞ്ഞത്. ജൂനിയറായിരുന്നു അഖിലേഷ്. പക്ഷേ വിമാനത്തെ കുറിച്ചും പറക്കലിനെ കുറിച്ചും തികഞ്ഞ ധാരണ അഖിലേഷിനുണ്ടായിരുന്നു.