National

കാര്യം സാധിച്ചാല്‍ പാമ്പു കടിക്കും സാധിച്ചില്ലേല്‍ വയറുവേദനിക്കും

ബാങ്കോക്ക്: ബാങ്കോക്കിലാണ് ഇങ്ങനെ ഒരു അവസ്ഥ . പാമ്പുകളുടെ ശല്ല്യം മൂലം ഒരു നഗരത്തില്‍ കക്കൂസില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഒരാഴ്ചയ്ക്കു മുമ്പു പനറാത്തു ചയ്യാബൂന്‍ എന്ന സ്ത്രീയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയതു രണ്ടു തവണയാണ്. ആദ്യം ടോയ്ലറ്റ് സീറ്റില്‍ ഇവര്‍ ഇരിക്കുമ്പോള്‍ ക്ലോസെറ്റില്‍ നിന്നു കയറി വന്ന പാമ്പ് ഇവരുടെ തുടയില്‍ കടിക്കുകയായിരുന്നു. പാമ്പിന്റെ കടിയേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയില്‍ ആഴത്തിലുള്ള മുറിവ് ഏറ്റിരുന്നു.

എന്നാല്‍ മൂന്നു ദിവസത്തിനു ശേഷം ഇതേ ടോയ്ലറ്റില്‍ നിന്നു മറ്റൊരു പാമ്പിനെക്കൂടി പിടികൂടി.ഈ വര്‍ഷം ഈ നഗരത്തില്‍ നിന്നു 31081 പാമ്പുകളെയാണു പിടികൂടിരിക്കുന്നത്. അതായത് ഒരു ദിവസം 110 പാമ്പുകള്‍. 175 പാമ്പുകളെ വരെ പിടികൂടിയ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നു രക്ഷസേന പറയുന്നു. ഇതു ഔദ്യോഗികമായ കണക്കുകളാണ്. ഇതിനേക്കാള്‍ അനേകം ഇരട്ടി പാമ്പുകളെ ദിവസവും കൊല്ലുന്നുണ്ട് എന്നു പറയുന്നു. പലപ്പോഴും പാമ്പുകളെ കണ്ടെത്തുന്നതു ടോയിലറ്റിനുള്ളില്‍ നിന്നാണ് എന്നു പറയുന്നു.

ഒരോ വര്‍ഷവും പിടികൂടുന്ന പാമ്പുകളുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. അനിയന്ത്രിതമായി കൂടുന്ന നഗരവികാസം ആണ് പാമ്പുകളുടെ ശല്ല്യം കൂടുന്നതിനു കാരണമെന്നു പറയുന്നു. ബാങ്കോക്കില്‍ കോബ്രാ സ്വാംപ് എന്ന് അറിയപ്പെടുന്ന പാമ്പുകളുടെ ആവാസ സ്ഥലങ്ങളായ ചതുപ്പുകള്‍ അതിവേഗം നികത്തപ്പെടുന്നതും പാമ്പുകളുടെ ശല്ല്യം വര്‍ധിക്കുന്നതിനു കാരണമായി.

Related posts

കാണാതായ വിമാനത്തിൽ കോഴിക്കോട്ടുകാരായ രണ്ടു മലയാളികളും

subeditor

ഉള്‍ഫാ തീവ്രവാദികള്‍ 500 രൂപ കൂലിക്ക് സ്‌കൂള്‍ കുട്ടികളെക്കൊണ്ട്ബോംബുകള്‍ വെയ്പ്പിച്ചു

subeditor

ജവാന്മാരുടെ മൃതദേഹങ്ങളെ അവഹേളിക്കുന്ന മാവോയിസ്റ്റുകളുടെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

subeditor

തമിഴ്നാട്ടിൽ ആയിരത്തിലധികം മദ്യകടകൾ പൂട്ടുന്നു.

subeditor

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം; വാര്‍ത്ത സ്ഥിരീകരിച്ച് സുഷമ സ്വരാജ്

ബീഫ് വിറ്റതിനു മുസ്‌ലിം കച്ചവടക്കാരനെക്കൊണ്ട് പന്നിയിറച്ചി തീറ്റിച്ചു

subeditor5

മുംബൈ അധോലോകത്തിന്റെ പേടിസ്വപ്‌നമായിരുന്ന എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ്മ വീണ്ടും കാക്കിയണിയുന്നു ;ഇത് വരെ കൊലപ്പെടുത്തിയത് 113 പേരെ ..

18 കൊല്ലം തേടി നടന്നു…; ഒടുവില്‍ 14 കാരന്റെ മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ നിന്ന്

subeditor5

അച്ഛന്റെ വിധി വീണ്ടും തിരുത്തി സുപ്രീംകോടതിയില്‍ ചരിത്രമെഴുതി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

sub editor

ചാരക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

subeditor12

വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഇനി തൊട്ടടുത്ത ട്രെയിനില്‍ യാത്ര ചെയ്യാം; പദ്ധതി അടുത്ത മാസം പ്രബല്യത്തില്‍ വരും

subeditor

ബിജെപി സര്‍ക്കാറിന് മുന്നില്‍ കീഴടങ്ങുന്നതിലും നല്ലത് മരണമാണെന്ന് ലാലു പ്രസാദ്

subeditor main