വിശ്വാസം അതല്ലേ എല്ലാം: ടോം ഷൈന്‍ ചാക്കോ വീണ്ടും അഭിനയത്തിലേക്ക്

കൊച്ചി: കൊക്കെയ്‌ന്‍ കേസ് പ്രതി ടോം ഷൈന്‍ ചാക്കോ വീണ്ടും അഭിനയത്തിലേക്ക്. ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ഷൈന്‍ ജയരാജ്‌ വിജയന്‍ സംവിധാനം ചെയ്യുന്ന ‘വിശ്വാസം അതല്ലേ എല്ലാം’ എന്ന ചിത്രത്തിന്റെ മുടങ്ങിക്കിടന്ന ചിത്രീകരണ രംഗത്താണ് പ്രത്യക്ഷപ്പെട്ടത്.

ഷൈനിനു ജീവിതത്തില്‍ സംഭവിച്ചതുപോലുള്ള ഒരു കഥതന്നെയാണ് ഈ സിനിമയില്‍ പ്രമേയവും. ജീവിതത്തില്‍ പ്രായോഗികത എന്തെന്ന്‌ അറിയാത്ത ചെറുപ്പക്കാരന്‍ ചതിക്കുഴികളില്‍ വീഴുന്നതാണു സിനിമയുടെ പ്രമേയം. ഷൈന്‍ അറസ്റ്റിലായ സമയത്ത്‌ 90 ശതമാനത്തോളം ചിത്രീകരണവും പൂര്‍ത്തിയായിരുന്നു. 17 ദിവസംകൊണ്ടു ബാക്കി ചിത്രീകരണം പൂര്‍ത്തിയാകുമെന്നു സംവിധാനന്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ ഇതേ ലോക്കേഷനില്‍നിന്നും കടവന്ത്രയിലെ ഫ്‌ളാറ്റില്‍ എത്തിച്ചേര്‍ന്ന ഷൈനിനെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്യ്‌തത്‌.

Loading...